Current Date

Search
Close this search box.
Search
Close this search box.

കോവിഡ് 19; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുക: കേരള ജംഇയ്യത്തുല്‍ ഉലമ

കോഴിക്കോട്: കൊറോണ വൈറസ് ലോകവ്യാപകമായി ഭീതി പരത്തുമ്പോള്‍ പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് പൂര്‍ണമായും സഹകരിക്കുവാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കുവാനും എല്ലാവരും തയ്യാറാകണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ഉപനിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു. രോഗബാധയുള്ളവരും ക്വാറെന്റെന്‍ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നവരും സമുഹവുമായി ഇടപഴകി ഭീതി പരത്താതിരിക്കേണ്ടതാണ്.

പള്ളികളില്‍ നടക്കുന്ന ആരാധനകളുടെ ദൈര്‍ഘ്യം കുറക്കുവാനും ആരാധനക്കെത്തുന്നവര്‍ വ്യക്തി ശുചിത്വം പാലിക്കാനും മാസ്‌കുകളും തൂവാലകളും ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും യോഗം നിര്‍ദേശിച്ചു. രോഗ ബാധിതരും രോഗം പകരാന്‍ സധ്യതയുള്ളവരും ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മതം ഇളവ് നല്‍കിയവരും പള്ളികളില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടതാണ്. രോഗബാധക്ക് സാധ്യതയുള്ള പ്രദേശങ്ങളായി ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയ സ്ഥലങ്ങളില്‍ സുരക്ഷയുടെ ഭാഗമായി ഉത്തരവാദെപ്പട്ടവര്‍ കൂടിയാലോചിച്ച് പള്ളികളിലെ ജുമുഅ ജമാഅത്തുകളില്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ യോഗം നിര്‍ദേശിച്ചു.

ജനങ്ങള്‍ ഭീതിയിലാവുന്ന സാഹചര്യങ്ങള്‍ മുതലെടുത്ത് ആത്മീയ ചൂഷണം നടത്തുന്നവരെ തിരിച്ചറിയാനും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും പ്രമാണങ്ങളില്‍ വന്ന പ്രാര്‍ഥനകള്‍ പതിവാക്കാനും വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗ ഭീഷണി കാരണം തൊഴില്‍ ചെയ്യാന്‍ കഴിയാത്തവരടക്കം പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്താനും അവര്‍ക്ക് ആശ്വാസം നല്‍കാനും പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ മതരാഷ്ട്രീയ സാമൂഹ്യ സംഘടനകളോട് കെ.ജെ.യു ആഹ്വാനം ചെയ്തു പി.ഹംസ ബാഖവി, ടി പി അബ്ദുള്ളക്കോയ മദനി. എം മുഹമ്മദ് മദനി, പി മുഹ്‌യിദ്ദീന്‍ മദനി, ഈസ മദനി, ഹനീഫ് കായക്കൊടി എന്നിവര്‍ സംസാരിച്ചു.

Related Articles