Current Date

Search
Close this search box.
Search
Close this search box.

‘കേരള സ്റ്റോറി’യെ വിമര്‍ശിച്ചതിന് കശ്മീരി വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം

ശ്രീനഗര്‍: മുസ്ലിം വിദ്വേഷം മുഖ്യപ്രമേയമായ വിവാദ സിനിമ ‘ദി കേരള സ്റ്റോറി’യെ വിമര്‍ശിച്ചതിന് കശ്മീരി വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം. ജമ്മുവിലെ ഗവര്‍ണ്‍മെന്‍് മെഡിക്കല്‍ കോളേജിലാണ് സംഭവം. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ”ദി കേരള സ്റ്റോറി”യുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഹിന്ദുത്വ ആശയങ്ങളുള്ള സഹപാഠികളും കാമ്പസിന് പുറത്തുള്ളവരുമാണ് ശാരീരികമായി ക്രൂരമായി മര്‍ദിച്ചത്.

മെയ് 14 നാണ് കോളേജ് ഹോസ്റ്റലിനുള്ളില്‍ കശ്മീരി മുസ്ലീം വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ഹിന്ദു വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. ദി കേരള സ്റ്റോറിയെക്കുറിച്ച് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഒരു ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളിലെ അഭിപ്രായവ്യത്യാസമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് മറ്റു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 22 കാരനായ ഉമര്‍ ഫാറൂഖ്, നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹസീബ് അഹമ്മദ് (23) എന്നിവരെ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘ഹോസ്റ്റലിന്റെ പടിയില്‍ നില്‍ക്കുമ്പോള്‍ ഒരു മരം കൊണ്ടോ ഇരുമ്പ് വടികൊണ്ടോ എന്നെ പിന്നില്‍ നിന്ന് അടിച്ചു, അതിനെ തുടര്‍ന്ന് എന്റെ തലയില്‍ 12 തുന്നലുകള്‍ ഇട്ടിട്ടുണ്ടെന്നും ഹസീബ് പറഞ്ഞു. തനിക്ക് ഇടത് തോളിനും തലയ്ക്കും പരിക്കേറ്റതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും മറ്റൊരു വിദ്യാര്‍ത്ഥിയായ ഉമര്‍ പറഞ്ഞു.

 

Related Articles