Current Date

Search
Close this search box.
Search
Close this search box.

വിമാനമാര്‍ഗം യാത്ര പാടില്ല, ആശുപത്രിയിലും അന്‍വാര്‍ശ്ശേരിയിലേക്കും പോകരുത് ; മഅ്ദനിക്ക് കടുത്ത നിബന്ധനകളുമായി കര്‍ണാടക പൊലിസ്

ബംഗളൂരു: അബ്ദുനാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് നല്‍കിയിട്ട് ഒരാഴ്ചയിലേറെയായിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് യാത്ര തടസ്സപ്പെടുത്തുകയാണ് കര്‍ണാടക പൊലിസ്. ഏറ്റവും ഒടുവിലായി യാത്രക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പൊലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള ചിലവിലേക്ക് 60 ലക്ഷത്തോളം രൂപ കെട്ടിവെക്കാനാണ് പൊലിസ് മഅ്ദനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭീമമായ സംഖ്യ ചോദിച്ച് യാത്ര തടസ്സപ്പെടുത്തുന്ന കര്‍ണാടക പൊലിസിന്റെ നടപടിക്കെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഅ്ദനി. ഇക്കാര്യം വിശദീകരിച്ച് മഅ്ദനി തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വോയ്‌സ് ക്ലിപ് പുറത്തുവിട്ടിരുന്നു.

ശാരീരികമായി വളരെ വിഷമകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ദിവസം രണ്ടും മൂന്നും പ്രാവശ്യം സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ടെന്നും തലയിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ പൂര്‍ണമായും നിന്നു കൊണ്ടിരിക്കുകയാണെന്നും ഏത്, നിമിഷവും വീണുപോയാക്കുമെന്നും അദ്ദേഹം വോയ്‌സ് ക്ലിപ്പില്‍ പറയുന്നുണ്ട്.

വിമാനമാര്‍ഗം യാത്ര പാടില്ല, ആശുപത്രിയില്‍ പോകാന്‍ പാടില്ല, അന്‍വാര്‍ശ്ശേരിയിലേക്ക് പോകരുത്, ഏറണാകുളത്ത് താമസിക്കണം, മരണാസന്നനായ ബാപ്പയെ ഏറാണകുളത്ത് കൊണ്ടുവരണം എന്നിങ്ങനെ ഉപദ്രവിക്കുന്ന നിരവധി കാര്യങ്ങളാണ് അവര്‍ ഉന്നയിക്കുന്നതെന്നും ചികിത്സ കേരളത്തില്‍ ലഭിക്കമെന്നാണ് ആഗ്രഹം. അതിലും പ്രധാനം മരണാസന്നനായ പ്രിയപ്പെട്ട ബാപ്പായെ ഒന്നുകാണാനും കുറച്ച് സമയം ബാപ്പായോടൊപ്പം ചിലവഴിക്കാനുമുള്ള ആഗ്രഹമാണുള്ളത് എല്ലാവരും ദുആ ചെയ്യണമെന്നും പറഞ്ഞാണ് എട്ടു മിനിറ്റുള്ള വോയ്‌സ് അവസാനിപ്പിക്കുന്നത്.

മഅ്ദനിയുടെ വോയ്‌സ് ക്ലിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ തിങ്കളാഴ്ച സുപ്രീകോടതിയില്‍ നിന്നും കേരളത്തിലേക്ക് പോകാനുള്ള അനുമതി കിട്ടി. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ ബാംഗ്ലൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ കണ്ട് അനുമതി കോപ്പി കൈമാറി. വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള കത്തും കൈമാറി. എന്നാല്‍, ഒരാഴ്ചയായി ഇക്കാര്യത്തില്‍ വേണ്ട നടപടികളൊന്നും ഉണ്ടായില്ല. മറിച്ച്, അവര്‍ ഓരോ കാര്യങ്ങള്‍ ചോദിച്ച് കൊണ്ടെയിരുന്നു. താമസിക്കുന്ന സ്ഥലം, കാണാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ്പ് തുടങ്ങിയ രേഖകളാണ് പൊലീസ് ആവശ്യപ്പെട്ട് കൊണ്ടിരുന്നത്.

അതെല്ലാം അവര്‍ക്ക് യാഥാസമയം നല്‍കി. വിമാനമാര്‍ഗം യാത്രപാടില്ല, ആശുപത്രിയില്‍ പോകാന്‍ പാടില്ല, അന്‍വാര്‍ശ്ശേരിയിലേക്ക് പോകരുത്, ഏറണാകുളത്ത് താമസിക്കണം, മരണാസന്നനായ ബാപ്പയെ ഏറാണകുളത്ത് കൊണ്ടുവരണം എന്നിങ്ങനെ ഉപദ്രവിക്കുന്ന നിരവധികാര്യങ്ങള്‍ അവര്‍ ഉന്നയിച്ച് കൊണ്ടേയിരുന്നു. എന്നാല്‍, ഇന്ന് ഉച്ചയോടെയാണ് പോകാനുള്ള അനുമതി നല്‍കുന്നത്.

ഇന്നലെ ഒരു പേപ്പര്‍ കൊണ്ടുതന്നിരുന്നു. അത്, കന്നടയിലായിരുന്നു. അത്, മനസിലാകാത്തതില്‍ ട്രാന്‍സലേറ്റ് ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഇംഗ്ലീഷില്‍ ലഭിക്കുന്നത്. അതില്‍ പറയുന്നത്, വളരെ വിചിത്രമായ കാര്യങ്ങളാണ്. ഏതാണ്ട് 60 ലക്ഷത്തോളം രൂപ കെട്ടിവെക്കണമെന്നാണ് പറയുന്നത്. ഇതില്‍ ഒതുങ്ങില്ല. കാരണം, പൊലീസുകാരുടെ ഭക്ഷണം, താമസം അങ്ങനെ വരുമ്പോള്‍ ഒരു കോടിരൂപയിലധികം വരും.

ദിവസം രണ്ടും മൂന്നും പ്രാവശ്യം സ്‌ട്രോക്ക് ഉണ്ടാകുന്നുണ്ട്. ഇവിടുത്തെയും കേരളത്തിലെയും ഡോക്ടര്‍മാര്‍ പറയുന്നത്, തലയിലേക്കുള്ള ബ്ലഡ് സര്‍ക്കുലേഷന്‍ പൂര്‍ണമായും നിന്നു കൊണ്ടിരിക്കുകയാണെന്നാണ്. ഏത്, നിമിഷം വീണുപോയാക്കും. അതിന് പരിഹാരമായി ചെയ്യേണ്ട ചികിത്സ തുടങ്ങിയവയ്ക്ക് ശ്രമിക്കാനാണ് കേരളത്തിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഏതായാലും കര്‍ണാടക പൊലീസിന്റെ നിബന്ധനകളും മറ്റും അഭിഭാഷകര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. നീതിക്കായുള്ള പോരാട്ടം തുടരും. ഈ സാഹചര്യത്തില്‍ എനിക്ക് പറയാനുള്ളത്, സര്‍വ ശക്തനായ നാഥനോട് പ്രാര്‍ഥിക്കുക.

നമ്മള്‍ വലിയ പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ കഴിഞ്ഞിട്ടുള്ളതാണ്. നമ്മള്‍ മാത്രമല്ല, ഒട്ടനവധിയാളുകള്‍ ഇത്തരം പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്. അതുകൊണ്ട്, ക്ഷമയോടുകൂടി നാം ഫെയ്‌സ് ചെയ്യുക. ഇതുവരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും നിയമത്തിന്റെ സഹായമാണ് നാം തേടിയിട്ടുള്ളത്. ആ പരിധി ഒരിഞ്ച് പോലും വിട്ടുപോകാതെയാണ് നീങ്ങിയിട്ടുള്ളത്.

ചികിത്സ കേരളത്തില്‍ ലഭിക്കമെന്നാണ് ആഗ്രഹം. അതിലും പ്രധാനം ഏതാണ്ട് മരണാസന്നനായ പ്രിയപ്പെട്ട ബാപ്പായെ ഒന്നുകാണാനും കുറച്ച് സമയം ബാപ്പായോടൊപ്പം ചിലവഴിക്കാനുമുള്ള ആഗ്രഹമാണുള്ളത്. അതെങ്കിലും ഉണ്ടാവാന്‍ എല്ലാവരും ദു ആ ചെയ്യുക. ഇത്രയും കാലം കൂടെ നിന്ന എല്ലാവരോടും നന്ദി രേഖപ്പെടുത്തുകയാണ്”.

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles