Current Date

Search
Close this search box.
Search
Close this search box.

ഗോവധ നിരോധന നിയമം പുന:പരിശോധിക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: സംസ്ഥാനത്തെ ഗോവധ നിരോധന നിയമം പുനപരിശോധിക്കുന്ന കാര്യം അടുത്ത മന്ത്രിസഭ യോഗത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ‘ബി.ജെ.പി ഒരിക്കല്‍ ഈ നിയമം ഭേദഗതി ചെയ്തു. ഞങ്ങള്‍ അത് മുന്‍പത്തെ വ്യവസ്ഥകളിലേക്ക് പുനസ്ഥാപിച്ചു. അവര്‍ അത് വീണ്ടും തിരുത്തി. ഞങ്ങള്‍ അത് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച ചെയ്യും.’- സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

1964ലെ കശാപ്പ് തടയലും പശു സംരക്ഷണ നിയമവും പ്രകാരം 12 വയസ്സിന് മുകളിലുള്ള കന്നുകാലികളെയും വന്ധ്യയായ പശുക്കളെയും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത മറ്റ് പശുക്കളെയും മാത്രമാണ് കശാപ്പ് ചെയ്യാന്‍ അനുവദിച്ചിരുന്നത്.

2020ല്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാസാക്കിയ കര്‍ണാടക കശാപ്പ് നിരോധന നിയമം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിരുന്നു. മാരകരോഗമുള്ള കന്നുകാലികള്‍ക്കും എരുമകള്‍ക്കും 13 വയസ്സിന് മുകളില്‍ പ്രായമുള്ളതും കശാപ്പിന് അനുയോജ്യമാണെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തിയവക്കും മാത്രമാണ് ഇളവുകളുണ്ടായിരുന്നത്. ഇത് ലംഘിച്ചാല്‍ പരമാവധി ഏഴു വര്‍ഷം വരെ തടവുശിക്ഷയാണ് നിയമം അനുശാസിക്കുന്നത്.

നിയമം പുനഃപരിശോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ജൂണ്‍ മൂന്നിന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ വെങ്കിടേഷ് പറഞ്ഞിരുന്നു. എരുമകളെ അറുക്കാമെങ്കില്‍ എന്തുകൊണ്ട് പശുക്കളെ അറുത്തുകൂടാ?’ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചിരുന്നു. അതേസമയം, മന്ത്രിയുടെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles