Current Date

Search
Close this search box.
Search
Close this search box.

വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഛിദ്രതയുണ്ടാക്കരുത്, വിശദീകരണുമായി കാന്തപുരം

കോഴിക്കോട്: മുജാഹിദുകളെയും ജമാഅത്തെ ഇസ്ലാമിയെയും കുറിച്ച് താന്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്നും അത് ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് കാന്തപുരം വിശദീകരണം നല്‍കിയത്.

മുഹമ്മദ് നബിയോടുള്ള സ്‌നേഹവും ബഹുമാനവുമാണ് വിശ്വാസത്തിന്റെ അടിത്തറ. നബി കൊണ്ടുവന്ന മുഴുവന്‍ വിഷയങ്ങളും പൂര്‍ണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നതെന്നും കാന്തപുരം പറഞ്ഞു. ശരീരം ജീര്‍ണിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യമാവാതിരിക്കാനാണ് നബിയെ മറവു ചെയ്തതെന്നു വരെ മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ മുസ്ലിമാവാന്‍ സാധിക്കുക എന്നാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞതെന്നും കാന്തപുരം പറഞ്ഞു.

വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണം. മുസ്ലിംകള്‍ക്കെതിരെ ബഹു ദൈവത്വവും മത നിഷേധവും ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതല്‍ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം പ്രസ്താവനയില്‍ ആരോപിച്ചു.

 

Related Articles