Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ മാധ്യമപ്രവര്‍ത്തകന് ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും അറസ്റ്റ്

ശ്രീനഗര്‍: ‘കശ്മീര്‍ വാല’ ന്യൂസ് പോര്‍ട്ടലിന്റെ എഡിറ്ററും മാധ്യമപ്രവര്‍ത്തകനുമായ ഫഹദ് ഷാക്ക് ജാമ്യം അനുവദിച്ച് മണിക്കൂറുകള്‍ക്കകം വീണ്ടും അറസ്റ്റ് ചെയ്തു. തെക്കന്‍ കശ്മീരിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി നാലിനാണ് ചോദ്യം ചെയ്യാനായി പുല്‍വാമ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഫഹദ് ഷായെ അറസ്റ്റ് ചെയ്യുന്നത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പരസ്യമായി പൊതുദ്രോഹങ്ങള്‍ ഉണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ഷായ്ക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവ്രവാദ വിരുദ്ധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നടത്തിയിട്ടുണ്ടെന്നും ഇതും ഉള്‍പ്പെടുത്തിയാണ് കേസെന്നും റിപ്പോര്‍ട്ടിലുണ്ട്.

അറസ്റ്റിന് മുമ്പ്, സര്‍ക്കാര്‍ സേനയും തീവ്രവാദികളും തമ്മിലുള്ള വെടിവെപ്പിനെക്കുറിച്ച് കശ്മീര്‍ വാലയുടെ കവറേജിനെക്കുറിച്ച് പോലീസ് ഷായെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. രണ്ടാഴ്ച മുമ്പ്, കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകള്‍, മറ്റ് 58 പത്ര സ്വാതന്ത്ര്യ സംഘടനകള്‍ എന്നിവരും ഫഹദ് ഷായെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിരുന്നു.

ശനിഴാഴ്ച്ച ഷാക്ക് ഇടക്കാലജാമ്യം ലഭിച്ചതായും കോടതിക്ക് സത്യം ബോധ്യപ്പെട്ടെന്നും ഭരണകൂടത്തിന് ആധിപത്യം സ്ഥാപിക്കാനായില്ലെന്നും ഷായുടെ അഭിഭാഷകന്‍ ഉമൈര്‍ റോങ്ക അറിയിച്ചിരുന്നു.

Related Articles