Current Date

Search
Close this search box.
Search
Close this search box.

അഖ്‌സയില്‍ മുസ്‌ലിംകളുടെ അവകാശം ഇസ്രായേല്‍ മാനിക്കണം: ജോര്‍ദാന്‍ രാജാവ്

അമ്മാന്‍: അല്‍അഖ്‌സ മസ്ജിദ് പരിസരത്തെ മുസ്‌ലിംകളുടെ അവകാശം ഇസ്രായേല്‍ മാനിക്കണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല. തലസ്ഥാനമായ അമ്മാനില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ജോര്‍ദാന്‍ രാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.

വിശുദ്ധ റമദാന്‍ മാസമായതിനാല്‍, ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച കൂടിക്കാഴ്ച നടന്നത്. യു.എ.ഇ, ബഹ്‌റൈന്‍, മൊറോക്കോ, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരും, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പങ്കെടുത്ത ഇസ്രായേലിലെ രണ്ട് ദിവസത്തെ സമ്മേളനത്തെ തുടര്‍ന്നാണിത്.

ജറൂസലമിലും യഹൂദ, സാമിരിയയിലും (വെസ്റ്റ് ബാങ്ക്) പ്രാര്‍ഥനാ സ്വാതന്ത്ര്യം സാധ്യമാക്കുന്നതിന് വേണ്ടി ഇസ്രായേല്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് ഗാന്റ്‌സ് ചര്‍ച്ച ചെയ്തതായി ഇസ്രായേല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles