Current Date

Search
Close this search box.
Search
Close this search box.

വര്‍ഗ്ഗീയ സംഘര്‍ഷം: കശ്മീരില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി, കര്‍ഫ്യൂ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ ഭദര്‍വ ടൗണില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തെത്തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം വകുപ്പാണ് പോലീസ് ചുമത്തിയത്. വെള്ളിയാഴ്ച ശ്രീനഗറിന്റെ ചില ഭാഗങ്ങളില്‍ ഭാഗികമായി അടച്ചിടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദേശവാസികള്‍ പറയുന്നതനുസരിച്ച്, മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഭാരതീയ ജനതാ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ മുസ്ലിം മതസംഘടനയായ അഞ്ജുമാന്‍-ഇ-ഇസ്ലാമിയ ഭാദെര്‍വ പ്രതിഷേധം ആഹ്വാനം ചെയ്തിരുന്നു.സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ശര്‍മ്മയെ പിന്തുണച്ച ജമ്മു ആസ്ഥാനമായുള്ള മാധ്യമപ്രവര്‍ത്തകനെതിരെയും ഭാദെര്‍വയിലെ മുസ്ലീങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ഭാദെര്‍വയില്‍, മുസ്ലീങ്ങളും ഹിന്ദുക്കളും പട്ടണത്തിന്റെ രണ്ട് വശങ്ങളില്‍ താമസിക്കുന്നുണ്ട്. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ വേര്‍തിരിക്കുന്ന ഒരു പാലം പ്രവര്‍ത്തിക്കുന്നുണ്ട്. ഭദര്‍വയിലെ കര്‍ഫ്യൂവിന് ശേഷം അയല്‍ ജില്ലകളായ ദോഡ, കിഷ്ത്വാര്‍, റംബാന്‍ എന്നിവിടങ്ങളിലും അടച്ചുപൂട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles