Current Date

Search
Close this search box.
Search
Close this search box.

ജമാഅത്തെ ഇസ്ലാമി കേരളക്ക് പുതിയ ഭാരവാഹികള്‍

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി കേരള ഘടകത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന അധ്യക്ഷനായി (അമീര്‍) പി മുജീബ് റഹ്‌മാനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന (ശൂറ) കൂടിയാലോചനാ സമിതിയാണ് ശേഷിക്കുന്ന ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറിയായി ടി.കെ ഫാറൂഖിനെയും അസിസ്റ്റന്റ് അമീറുമാരായി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, എം.കെ മുഹമ്മദലി എന്നിവരെയും തെരഞ്ഞെടുത്തു. ശിഹാബ് പൂക്കോട്ടുര്‍, അബ്ദുല്‍ ഹകീം നദ്വി, പി.വി റഹ്‌മാബി, ടി.ശാക്കിര്‍ എന്നിവരാണ് പുതിയ സംസ്ഥാന സെക്രട്ടറിമാര്‍. 2023 മുതല്‍ 2027 വരെ നാല് വര്‍ഷമാണ് പുതിയ നേതൃത്വത്തിന്റെ പ്രവര്‍ത്തന കാലയളവ്.

എം.ഐ അബ്ദുല്‍ അസീസ്, ടി.മുഹമ്മദ് വേളം, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ശിഹാബ് പൂക്കോട്ടൂര്‍, ഡോ. അബ്ദുസ്സലാം വാണിയമ്പലം, കെ.എ ഷഫീഖ്, കെ.മുഹമ്മദ് നജീബ്, ഡോ.കൂട്ടില്‍ മുഹമ്മദലി, പി.ഐ നൗഷാദ്, ഡോ.നഹാസ് മാള, അബ്ദുല്‍ ഹകീം നദ്വി, ടി.കെ ഫാറൂഖ്, പി.വി റഹ്‌മാബി, എം.കെ മുഹമ്മദലി, ഹമീദ് വാണിയമ്പലം, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ടി.ശാക്കിര്‍, പി.റുക്സാന, സി.ദാവൂദ്, സാജിദ പി.ടി.പി, ജമാല്‍ പാനായിക്കുളം, പി.എം സാലിഹ്, എന്‍.എം അബ്ദുര്‍റഹ്‌മാന്‍, വി.കെ അലി എന്നിവരെ പുതിയ സംസ്ഥാന കൂടിയാലോചനാ സമിതി (മജ്‌ലിസ് ശൂറ) അംഗങ്ങളായും തെരഞ്ഞെടുത്തു.

ഞായറാഴ്ച കോഴിക്കോട് ഹിറ സെന്ററില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി.ആരിഫലി, കേരള അധ്യക്ഷന്‍ പി. മുജീബ് റഹ്‌മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles