Current Date

Search
Close this search box.
Search
Close this search box.

വഖഫ് നിയമനം: മുഖ്യമന്ത്രി വാക്കുപാലിച്ചെന്ന് ജിഫ്രി തങ്ങള്‍

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം പുനപരിശോധിക്കുമെന്ന ഉറപ്പിനെ സ്വാഗതം ചെയ്ത് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുഖ്യമന്ത്രി മതസംഘടന നേതാക്കള്‍ക്ക് നല്‍കിയ വാക്കുപാലിച്ചെന്നും തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

മുഖ്യമന്ത്രി മതനേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇതിനെ സ്വാഗതം ചെയ്യുന്നു. മുഖ്യമന്ത്രി വാക്ക് പാലിച്ചു. എല്ലാ നിലയ്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ ശേഷം സമരം വേണ്ടെന്നായിരുന്നു സമസ്ത നിലപാട്. മതസംഘടനകളുമായി ആലോചിച്ച ശേഷം വേണ്ടതുപോലെ കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബുധനാഴ്ച നിയമസഭയില്‍ അറിയിച്ചത്. നിയമം മാറ്റാന്‍ ഭേദഗതി കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെതിരെ മുഴുവന്‍ മുസ്ലിം സംഘടനകളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നയം മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. നിയമസഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി പറയവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.\

Related Articles