Current Date

Search
Close this search box.
Search
Close this search box.

മസ്ജിദുല്‍ അഖ്‌സ ഞായറാഴ്ച തുറക്കും

ജറൂസലേം: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മസ്ജിദില്‍ അഖ്‌സ ഞായറാഴ്ച തുറക്കും. രണ്ടു മാസത്തോളം അടച്ചിട്ട പള്ളി ഈദുല്‍ ഫിത്വര്‍ അവധിക്കു ശേഷം വിശ്വാസികള്‍ക്കായി തുറന്നുനല്‍കുമെന്ന് നേരത്തെ അല്‍ അഖ്‌സ ഗവേര്‍ണിങ് ബോഡി അറിയിച്ചിരുന്നു. മസ്ജിദുല്‍ അഖ്‌സയുടെ എല്ലാ വാതിലുകളും ഞായറാഴ്ച സുബ്ഹി മുതല്‍ തുറക്കും- മസ്ജിദ് ഡയറക്ടര്‍ ഉമര്‍ അല്‍ ക്വിസ്‌വാനി പറഞ്ഞു. അതേസമയം പള്ളി തുറക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

മെയ് 24 മുതല്‍ 26 വരെയാണ് ഫലസ്തീനില്‍ ഈദിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചത്. പള്ളി തുറന്നാല്‍ മസ്ജിദില്‍ പ്രവേശിക്കുന്നതിന് വിശ്വാസികളുടെ എണ്ണത്തിന് നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മസ്ജിദ് ഡയറക്ടര്‍ എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

Related Articles