Current Date

Search
Close this search box.
Search
Close this search box.

പശ്ചിമേഷ്യയിലേക്ക് യുദ്ധക്കോപ്പുകള്‍ കയറ്റിയയച്ച് ജപ്പാന്‍

ടോക്കിയോ: യുദ്ധമുഖരിതമായ പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കാന്‍ പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കോപ്പുകള്‍ കയറ്റിയയക്കാനൊരുങ്ങി ജപ്പാന്‍. ജപ്പാനിലേക്കുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നത് അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഈ മേഖലയിലെ ജപ്പാന്റെ ചരക്കുനീക്കം സുഖമമാക്കാനാണ് പടക്കോപ്പുകളെ വിന്യസിക്കുന്നതെന്നാണ് ജപ്പാന്റെ വിശദീകരണം.

ഇതിന്റെ ഭാഗമായി യുദ്ധ വിമാനങ്ങള്‍,ഹെലികോപ്ടറുകള്‍,മറ്റു പടക്കോപ്പുകള്‍ എന്നിവ കയറ്റിയ കപ്പലുകളാണ് പശ്ചിമേഷ്യയിലേക്ക് തിരിച്ചത്. മേഖലയിലെ എണ്ണക്കപ്പലുകള്‍ക്ക് നേരെ സമീപകാലത്ത് നിരന്തരം ആക്രമണങ്ങള്‍ നേരിട്ടിരുന്നു. ഇതിനെ നേരിടാന്‍ യു.എസിന്റെ നേതൃത്വത്തില്‍ കടല്‍ രക്ഷാദൗത്യവും ആരംഭിച്ചിരുന്നു.

എന്നാല്‍ യു.എസിന്റെ സഖ്യകക്ഷിയായിരുന്നിട്ടും അവരോടൊപ്പം കൂടാതെ സ്വന്തം നിലക്ക് പടക്കപ്പലൊരുക്കുകയാണ് ഇപ്പോള്‍ ജപ്പാന്‍ ചെയ്യുന്നത്. ഇതിനായി വെള്ളിയാഴ്ച ജപ്പാന്‍ ക്യാബിനറ്റ് അംഗീകാരം നല്‍കുകയായിരുന്നു. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കപ്പലിന്റെ സുരക്ഷക്കായി ആയുധങ്ങള്‍ ഉപയോഗിക്കാനും ജപ്പാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശമുണ്ട്.

Related Articles