Current Date

Search
Close this search box.
Search
Close this search box.

ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ജംഇയ്യത്തുല്‍ ഉലമ

ന്യൂഡല്‍ഹി: പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ പൊളിച്ചു മാറ്റുന്ന യു.പി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്.

നടപടിക്രമങ്ങള്‍ പാലിക്കാതെ കൂടുതല്‍ പൊളിക്കലുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജംഇയ്യത്ത് ഉലമ-എ-ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. നിയമവാഴ്ചയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയ മുനിസിപ്പല്‍ നിയമങ്ങളും ലംഘിച്ച് പൊളിച്ച വീടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

സമാനമായ സാഹചര്യത്തില്‍ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ശിക്ഷാ നടപടിയെന്ന നിലയില്‍ നടപ്പാക്കുന്ന പൊളിക്കലുകള്‍ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടതിനാല്‍ നിലവിലെ സ്ഥിതി കൂടുതല്‍ ഭയാനകമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലുടനീളം ആയിരക്കണക്കിന് മുസ്ലീങ്ങളെയാണ് പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. പ്രമുഖ വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് അഫ്രീന്‍ ഫാത്തിമ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ വീടുകള്‍ തകര്‍ത്തു. നബി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നടന്ന പ്രതിഷേധങ്ങളുടെ ‘സൂത്രധാരന്മാര്‍’ എന്നാരോപിച്ചാണ് അഫ്രിന്‍ ഫാത്തിമയുടെ പിതാവ് മുഹമ്മദ് ജാവേദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Related Articles