Current Date

Search
Close this search box.
Search
Close this search box.

പട്ടിക്കാട് ജാമിഅഃ നൂരിയ്യ മഹാ സമ്മേളനത്തിന് സമാപനം

ഫൈസാബാദ്: വിജ്ഞാന പ്രയാണ വീഥിയില്‍ ആറു ദശകങ്ങള്‍ പിന്നിട്ട പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ ഡയമണ്ട് ജൂബിലി മഹാ സമ്മേളനം സമാപിച്ചു. അഞ്ച് ദിവസമായി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരിയില്‍ നടന്ന ഡയമണ്ട് ജൂബിലി പരിപാടികളുടെ സമാപനം യു.എ.ഇ പ്രസിഡണ്ടിന്റെ മത കാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു.

377 യുവ പണ്ഡിതന്‍മാര്‍ സനദ് സ്വീകരിച്ചു. 8246 ഫൈസി ബിരുദധാരികളാണ് ഇതിനകം പുറത്തിറങ്ങിയത്. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദി സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാനം നിര്‍വ്വഹിച്ചു.

ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ശൈഖ് ഹസന്‍ ഈദ് ബുഖമ്മസ് മുഖ്യാതിഥിയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ സനദ് ദാന പ്രസംഗം നിര്‍വ്വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ അതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. അബ്ബാസലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംസാരിച്ചു.

 

Related Articles