Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മനുഷ്യാവകാശ സംഘടന രണ്ട് വര്‍ഷത്തിന് ശേഷം പുന:സംഘടിപ്പിക്കുന്നു

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധിക്കപ്പെടുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച മനുഷ്യാവകാശ സംഘടനക്ക് യു.എസില്‍ സമാരംഭമായി. 2018ല്‍ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖോഷോഗി സൗദി ഹിറ്റ് സ്‌ക്വാഡിനാല്‍ കൊലചെയ്യപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന വെര്‍ച്വല്‍ ഇവന്റിലായിരുന്നു ഡി.എ.ഡബ്ല്യൂ.എന്നിന്റെ (Democracy for the Arab World Now) ഔദ്യോഗിക തുടക്കം. വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകനായ ഖഷോഗിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ മനുഷ്യാവകാശ സംഘടന പുന:സംഘടിപ്പിക്കപ്പെടുന്നത്.

സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായിരുന്നു ഖഷോഗി. 2018ല്‍ ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലാണ് ഖഷോഗിയെ അവസാനമായി കാണപ്പെടുന്നത്. തുര്‍ക്കിക്കാരിയായ ഹാതിസ് ജെങ്കിസിനെ വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട് രേഖകള്‍ ശേഖരിക്കുന്നതിനായാണ് അദ്ദേഹം കോണ്‍സുലേറ്റിലെത്തുന്നത്.

Related Articles