Current Date

Search
Close this search box.
Search
Close this search box.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം ലക്ഷ്യമിട്ട് സകാത് സെന്ററുമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ന്യൂഡല്‍ഹി: രാജ്യത്തെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും സ്വാശ്രയത്വവും ലക്ഷ്യമിട്ട് അഖിലേന്ത്യതലത്തില്‍ സകാത് സെന്റര്‍ പദ്ധതിയുമായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്. Zakat Center India (ZCI) എന്ന് പേരിട്ട പദ്ദതി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രസിഡന്റ് സയ്യിദ് സആദത്തുല്ല ഹുസൈനി ഉദ്ഘാടനം ചെയ്തു.

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നായ സകാത് ഒരു ആരാധന മാത്രമല്ല, ആത്മശുദ്ധീകരണത്തിനുള്ള ഒരു ഉപകരണം കൂടിയാണെന്ന് സആദത്തുല്ല ഹുസൈനി പറഞ്ഞു. സകാത്തിന്റെ ശേഖരണത്തിന്റെയും വിതരണത്തിന്റെയും കൂട്ടായ സംവിധാനത്തെക്കുറിച്ച് മുസ്ലിം സമുദായത്തിന് കൂടുതല്‍ അവബോധവും ബോധവല്‍ക്കരണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സകാത്തിന്റെ മുഴുവന്‍ സമ്പ്രദായത്തെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ZCI-യുടെ വെബ്സൈറ്റ് www.zakatcenterindia.org അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ദരിദ്രരെ സഹായിക്കുന്നതിന് ആവശ്യമായ സമ്പത്തിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ മുസ്ലീങ്ങള്‍ക്കും മതപരമായ കടമയാണിത്.

ചടങ്ങില്‍ സംസാരിച്ച ZCI ട്രസ്റ്റി ഡോ. മുഹ്‌യുദ്ദീന്‍ ഗാസി ഇസ്ലാമിലെ സകാത്ത് സമ്പ്രദായത്തെക്കുറിച്ച് വിശദീകരിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും സംവിധാനവും വിശദീകരിച്ചുകൊണ്ട്, JIH sവെസ് പ്രസിഡന്റും ZCI യുടെ ചെയര്‍മാനുമായ എസ്. അമീനുല്‍ ഹസന്‍ സംസാരിച്ചു. ഇതിന്റെ മുഴുവന്‍ സംവിധാനവും സുതാര്യതയോടും ഉത്തരവാദിത്തത്തോടും കൂടി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ZCI യുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ പ്രക്രിയയുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും എളുപ്പത്തില്‍ പണമടയ്ക്കുന്നതിന് ക്യു.ആര്‍ കോഡ് സംവിധാനമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Articles