Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ യുദ്ധകാല മന്ത്രിസഭ തകര്‍ച്ചയുടെ വക്കില്‍, 105 ദിവസം പിന്നിടുമ്പോഴും തീരാദുരിതത്തില്‍ ഗസ്സ

  • ആകെ കൊല്ലപ്പെട്ടവര്‍ 24,620
  • സമ്പൂര്‍ണ ആശയവിനിമയ തടസ്സപ്പെടുത്തിയ ഗസ്സയിലെ ഇന്റര്‍നെറ്റ് നിരോധനം ഒരാഴ്ച പിന്നിട്ടു.
  • നിരന്തരമായ ഇസ്രായേലി ആക്രമണങ്ങള്‍ക്കിടയില്‍ മുനമ്പില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരുന്നതിന് ഇത് തടസ്സമാകുന്നുണ്ട്. ബുദ്ധിമുട്ടാക്കുന്നു.
  • ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബാംഗങ്ങള്‍ തെല്‍ അവീവിലെ അയലോണ്‍ ഹൈവേ ഉപരോധിച്ചു.
  • ഇസ്രായേല്‍ ഗവണ്‍മെന്റിനോട് സഹിഷ്ണുത നഷ്ടപ്പെട്ട തടവുകാരുടെ കുടുംബാംഗങ്ങള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങി.
  • ‘തീവ്രമായ നടപടികള്‍’ സ്വീകരിക്കുമെന്ന് അവര്‍ സര്‍ക്കാരിനോട് മുന്നറിയിപ്പ് നല്‍കി.
  • അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെമിലെ ഇസ്രായേല്‍ സൈന്യം നടത്തുന്ന ഉപരോധം 40 മണിക്കൂര്‍ നീണ്ടുനിന്നു.
  • തുല്‍ക്കറാം നഗരത്തിലെ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാളികളെ വേരോടെ പിഴുതെറിയുമെന്ന് ഇസ്രായേല്‍ സൈന്യം.
  • തുല്‍ക്കറെമില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനുയുടെ മൃതദേഹം കണ്ടെത്തിയതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
  • ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ക്രൂരമായി മര്‍ദിക്കുകയും തടങ്കലിലടക്കപ്പെടുകയും ചെയ്തവരെ കണ്ടുമുട്ടിയതായി യു.എന്‍ മനുഷ്യാവകാശ ഏജന്‍സിയുടെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
  • ഖാന്‍ യൂനിസിലെ നസ്ര്‍ ആശുപത്രിയിലെ അവസ്ഥകള്‍ അസഹനീയമാണെന്നും ഇസ്രായേല്‍ ഇവിടെ ആക്രമിക്കുകയും ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തതായി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
  • പേര്‍ കൊല്ലപ്പെടുകയും 61,830 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തില്‍ ഇസ്രായേലില്‍ പുതുക്കിയ മരണസംഖ്യ 1,139 ആണ്.
  • ജുമുഅ നമസ്‌കാരത്തിനായി അല്‍ അഖ്സ പള്ളിയിലേക്കെത്തിയ ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം.
  • അനസ്‌തേഷ്യ നല്‍കാതെ കാല്‍ മുറിച്ചുമാറ്റാന്‍ നിര്‍ബന്ധിതരായി ഗസ്സയിലെ ഡോക്ടര്‍മാര്‍.
  • ഗസ്സയിലെ ഇസ്രാ സര്‍വകലാശാലയില്‍ നടന്ന ബോംബാക്രമണത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അപലപിച്ചു
  • ഇസ്രായേലിലെ അടിയന്തര യുദ്ധ സര്‍ക്കാര്‍ ‘തകര്‍ച്ചയുടെ അടുത്തെത്തിയെന്ന് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
  • ഗസ്സസയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇസ്രായേല്‍ പരാജയപ്പെട്ടതിനാല്‍ നെതന്യാഹു 2024-ല്‍ തുടരുമോ എന്നത് സംശയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
  • എന്നിരുന്നാലും, ഭൂരിപക്ഷം സഖ്യകക്ഷി അംഗങ്ങള്‍ക്കും അവരുടെ ബജറ്റുകള്‍ ലഭിച്ചുവെന്നും ജനസംഖ്യയുടെ ആവശ്യങ്ങള്‍ അവഗണിക്കുകയും വിമുഖത കാണിക്കുന്നതിനാലും ഒരു തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
    വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രായേൽ നടത്തിയ റെയ്ഡിന് ശേഷം.
    വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രായേൽ നടത്തിയ റെയ്ഡിന് ശേഷം.
    വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രായേൽ നടത്തിയ റെയ്ഡിന് ശേഷം.
    വെസ്റ്റ് ബാങ്കിലെ തുൽക്കറെമിൽ ഇസ്രായേൽ നടത്തിയ റെയ്ഡിന് ശേഷം.

Related Articles