Current Date

Search
Close this search box.
Search
Close this search box.

‘ഇറാനല്ല, ഇസ്രായേല്‍ അധിനിവേശമാണ് പ്രധാന പ്രശ്‌നം’

ജറൂസലേം: ഇറാന്‍ അല്ല ഇസ്രായേലിന്റെ ഫലസ്തീന്‍ കൈയേറ്റമാണ് മേഖലയിലെ പ്രധാന പ്രശ്‌നമെന്ന് തുറന്നടിച്ച് ഇസ്രായേല്‍ പാര്‍ലമെന്റ് അംഗം രംഗത്ത്. ഇസ്രായേല്‍ സെനറ്റിലെ അറബ് ജോയിന്റ് ലിസ്റ്റ് തലവന്‍ അയ്മന്‍ ഉദഹ് ആണ് ലെബനാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഇസ്രായേലിന്റെ ഫലസ്തീന്‍ മണ്ണിലെ കൈയേറ്റത്തിനെതിരെ നിലപാട് സ്വീകരിച്ചത്. അറബ് അടിസ്ഥാന പ്രശ്‌നമായി എല്ലാവരും കാണുന്നത് ഇറാന്റെ പ്രശ്‌നമാണ്, ഫലസ്തീനികളുടെ പ്രശ്‌നമല്ല. ധാര്‍മ്മികമായോ ദോശീയതയിലോ ഇറാനെ നേരിടുക എന്ന വളച്ചൊടിച്ച യുക്തി ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നെതന്യാഹുവിന്റെ സമാധാനം എന്ന തത്വം വഞ്ചനാപരമാണ്. കൈയേറ്റത്തിലൂടെ സമാധാനം സ്ഥാപിക്കുക എന്നത് അംഗീകരിക്കാനാവില്ലെന്നും അത് രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും ദുരന്തമാണുണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലുമായുള്ള യു.എ.ഇയുടെ നയതന്ത്ര കരാറിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞയാഴ്ച ഇസ്രായേല്‍ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ അറബ് ബ്ലോക്ക് യു.എ.ഇ ഇസ്രായേല്‍ കരാറിനെതിരെ വോട്ട് ചെയ്തിരുന്നു.

Related Articles