Current Date

Search
Close this search box.
Search
Close this search box.

പുതുവര്‍ഷ പുലരിയില്‍ മധ്യ ഗസ്സയില്‍ ബോംബ് വര്‍ഷിച്ച് ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍

ഗസ്സ സിറ്റി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഗസ്സയില്‍ ബോംബിങ് ക്യാംപയിന്‍ രൂക്ഷമാക്കി ഇസ്രായേല്‍ സൈന്യം. ജനുവരി ഒന്നിന് പുലര്‍ച്ചെ മുതല്‍ മധ്യ ഗസ്സന്‍ നഗരത്തിലും ഇസ്രായേല്‍ സൈനിക വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ഗസ്സ യുദ്ധം മാസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചത്. 2024 ഉം ഫലസ്തീന്‍ ജനതക്ക് ദുരിതത്തില്‍ നിന്നും കര കയറാനാകുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കിയാണ് ഇസ്രായേലിന്റെ ഏറ്റവും പുതിയ നടപടി.

മധ്യ, തെക്കന്‍ ഗസ്സ നഗരങ്ങളിലും ഇസ്രായേല്‍ സൈന്യവും ഹമാസ് പോരാളികളും തമ്മിലുള്ള കര ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഖാന്‍ യൂനിസിന്റെ മധ്യഭാഗത്ത് കടുത്ത കരയുദ്ധം തുടരുകയാണെന്ന് അല്‍ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇല്‍ അല്‍ ദഹ്ദൂഹ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഭാവിയിലെ യുദ്ധങ്ങള്‍ക്കായി സൈന്യത്തിന് ശക്തി നേടിയെടുക്കുന്നതിനായി ഗസ്സയിലെ കര അധിനിവേശത്തില്‍ നിന്ന് റിസര്‍വ് സൈനികരെ പിന്‍വലിക്കുമെന്ന് ഇസ്രായേല്‍ പറഞ്ഞു.

ചെങ്കടലില്‍ മൂന്ന് ഹൂതി ബോട്ടുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 10 ഹൂതി പോരാളികള്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് ആഗോള ഷിപ്പിംഗ് ഭീമന്മാരായ ‘മെഴ്സ്‌ക്’ ചെങ്കടലിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ 48 മണിക്കൂര്‍ നിര്‍ത്തിവച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെയായി 21,822 പേര്‍ കൊല്ലപ്പെടുകയും 56,451 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള ഇസ്രായേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചിന്റെ പരാമര്‍ശത്തെ യു.എസ് പ്രസിഡന്റ് ബൈഡന്‍ തള്ളിക്കളയണമെന്ന് അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സിഎഐആര്‍) ആവശ്യപ്പെട്ടു. പുതുവത്സര ദിനത്തില്‍ റാമല്ലയില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ആളുകളുടെ പേരെഴുതിയ ബാനര്‍ ഫലസ്തീനികള്‍ ഉയര്‍ത്തി. യുഎസ് സൈന്യം മൂന്ന് ഹൂതി ബോട്ടുകളെ ആക്രമിക്കുകയും കുറഞ്ഞത് 10 പോരാളികള്‍ കൊല്ലപ്പെടുകയും ചെയ്തതിനെ

Related Articles