Current Date

Search
Close this search box.
Search
Close this search box.

റാമല്ലക്ക് സമീപം ഇസ്രായേല്‍ സൈന്യം ഫലസ്തീനിയെ വെടിവെച്ച് കൊന്നു

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ റാമല്ലക്ക് സമീപം ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ഫലസ്തീനി കൊല്ലപ്പെട്ടു. വെടിവെപ്പ് നടക്കുന്ന സമയത്ത് പ്രദേശത്ത് സംഘര്‍ഷങ്ങളോ ഏറ്റുമുട്ടലുകളോ ഒന്നു ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. റാമല്ലയിലെ ബെയ്തുര്‍ അല്‍ തഹ്തയില്‍ താമസിക്കുന്ന 39കാരനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ജറൂസലേം ഐ.ഡി പേപറുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇസ്രായേലില്‍ നിന്നും ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റം തുടരുന്ന മേഖലയാണ് റാമല്ലയും പരിസരവും.

Related Articles