Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധത്തെത്തുടര്‍ന്ന് ജറൂസലേമിലെ ബാരിക്കേഡുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു

ജറൂസലേം: ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ കിഴക്കന്‍ ജറൂസലേമില്‍ ഇസ്രായേല്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രതിഷേധത്തെത്തുടര്‍ന്ന് നീക്കം ചെയ്തു. മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഫലസ്തീനികളെ തടയാന്‍ വേണ്ടി ഇസ്രായേല്‍ സൈന്യം സ്ഥാപിച്ച ബാരിക്കേഡുകളാണ് ഞായറാഴ്ച നീക്കം ചെയ്തത്. സംഘര്‍ഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാരിക്കേഡ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറൂസലേമിലെ പഴയ നഗരത്തിലെ ദമസ്‌കസ് ഗേറ്റിന് സമീപമുള്ള ബാരിക്കേഡാണ് നീക്കം ചെയ്തത്. പരിശുദ്ധ റമദാനിലടക്കം ഫലസ്തീനികള്‍ കൂടിച്ചേരാറുള്ള മേഖലയാണിത്. ഈ ഭാഗത്ത് കൂടെയാണ് വിശ്വാസികള്‍ പള്ളിയിലേക്ക് പ്രവേശിക്കാറുള്ളത്.

കൊറോണ വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായാണ് തടസ്സങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നാണ് ഇസ്രയേല്‍ പോലിസിന്റെ ഭാഷ്യം.

Related Articles