Current Date

Search
Close this search box.
Search
Close this search box.

വെടിയേറ്റ ഇസ്രായേല്‍ പൊലീസ് ഓഫീസര്‍ മരിച്ചു

ഗസ്സ മുനമ്പ്: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപമുണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ ഇസ്രായേല്‍ പ്രത്യേക സേനാ ഓഫീസര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പൊലീസ് അറിയിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീനികളുമായിയുണ്ടായ സംഘര്‍ഷത്തില്‍ ഓഫീസര്‍ ബാരെല്‍ ഹദരിയ്യ ഷമുവേലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെയും ഇസ്രായേലിനെയും വേര്‍തിരിക്കുന്ന ഗസ്സയോട് ചേര്‍ന്നുള്ള വേലിക്ക് സമീപം ഫലസ്തീനികള്‍ ഇസ്രായേല്‍ ഉപരോധത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായിയുണ്ടായ സംഘര്‍ഷം നിയന്ത്രിച്ചിരുന്ന അതിര്‍ത്തി പൊലീസ് പ്രത്യേക ഘടകത്തിന്റെ ഭാഗമായിരുന്നു ബാരെല്‍ ഹദരിയ്യ ഷമുവേലി. വടക്കന്‍ ഗസ്സ മുനമ്പിലെ അതിര്‍ത്തി വേലിയിലെ ശനിയാഴ്ചയിലെ (ആഗ്‌സറ്റ് 21) നടപടിക്കിടയില്‍ മുനമ്പില്‍ നിന്ന് സൈന്യത്തിന് വെടയേല്‍ക്കുകയും, ബാരെലിന് ഗുരുതരുമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ പൊലീസ് തിങ്കളാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

വാരാന്ത്യത്തിലുണ്ടായ പ്രതിഷേധത്തില്‍ 41 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ഫലസ്തീനികള്‍ മരിക്കുകയും ചെയ്തിരുന്നു.

Related Articles