Current Date

Search
Close this search box.
Search
Close this search box.

കുടിയേറ്റ ബില്‍ പാസാക്കുന്നതില്‍ ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടു

ജറൂസലം: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനിധികൃത ഇസ്രായേല്‍ കുടിയേറ്റക്കാരുടെ നിയമപരമായ പദവി അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ബില്‍ പാസാക്കുന്നതില്‍ ഇസ്രായേല്‍ സഖ്യസര്‍ക്കാര്‍ പരാജയപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രത്യേക നിയമ സംവിധാനങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് തിങ്കളാഴ്ചയിലെ ബില്‍ പുതുക്കാനുള്ള തീരുമാനം.

500000 ഇസ്രായേല്‍ കുടിയേറ്റക്കാര്‍ ഇസ്രായേല്‍ കുടിയേറ്റ നിയമത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും, മൂന്ന് മില്യണ്‍ ഫലസ്തീനികള്‍ ഇസ്രായേല്‍ സൈനിക ഭരണത്തിന് കീഴില്‍ കഴിയുകയും ചെയ്യുന്നു. ആറ് ദശാബ്ദമായി ഇതാണ് അധിനിവേശ മേഖലയിലെ സാഹചര്യം. അധിനിവേശ പ്രദേശങ്ങളിലെ സാഹചര്യം ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം വംശീയ വിവേചനമാണെന്ന് മൂന്ന് പ്രമുഖ മനുഷ്യാവകാശ വിഭാഗങ്ങള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നഫ്താലി ബെനറ്റിന്റെ സഖ്യസര്‍ക്കാറാണ് അധികാരത്തില്‍ തുടരുന്നതെങ്കിലും, സഖ്യത്തിലെ ബലഹീനതകളും വിഭാഗീയതകളുമാണ് വോട്ടെടുപ്പ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ, ഈ സഖ്യസര്‍ക്കാറിന് എത്രകാലം നിലനില്‍ക്കാന്‍ കഴിയുമെന്ന ചോദ്യവും നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles