Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ സംഘര്‍ഷം: 368 മില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്ന് ഇസ്രായേല്‍ വ്യവസായികള്‍

തെല്‍അവീവ്: കഴിഞ്ഞ രണ്ടാഴ്ചയോളമായി നീണ്ടുനിന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ തങ്ങള്‍ക്ക് 1.2 ബില്യണ്‍ ഇസ്രായേലി ഷെകല്‍സിന്റെ
(368 മില്യണ്‍ ഡോളര്‍) നഷ്ടമുണ്ടായതായി ഇസ്രായേലി ബിസിനസുകാര്‍ പറഞ്ഞു.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് നിരന്തരം റോക്കറ്റുകള്‍ പ്രവഹിച്ചതോടെ തങ്ങളുടെ 1500 വ്യവസായ കേന്ദ്രങ്ങള്‍ അടച്ചിടേണ്ടി വന്നെന്നും ഇത് മൂലം ഇതില്‍ ജോലി ചെയ്യുന്ന നാല് ലക്ഷത്തോളം തൊഴിലാളികള്‍ ജോലിയില്ലാതെ വീട്ടിലിരിക്കേണ്ടി വന്നെന്നും ഇസ്രായേലിലെ പ്രമുഖ നിര്‍മാണ കമ്പനികളുടെ സംഘടന ഉന്നയിച്ചു.

അല്‍ജസീറയാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ വ്യവസായ സംഘടനകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഘര്‍ഷം മൂലം മൂന്നില്‍ ഒന്നും ഹാജരായില്ല. വടക്കന്‍ ഇസ്രായേലില്‍ ഇത്തരത്തില്‍ 10 ശതമാനം വ്യവസായ കേന്ദ്രങ്ങള്‍ അടച്ചു. മധ്യ ഇസ്രായേലിലെ കമേഴ്ഷ്യല്‍ ഹബ്ബില്‍ 10 ശതമാനം വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടെന്നും സംഘടന ആരോപിച്ചു.

തൊഴിലാളികളുടെ വരവ് കുറഞ്ഞതോടെ വ്യാവസായിക കമ്പനികളുടെ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കി, വില്‍പ്പനയില്‍ ഇടിവുണ്ടാവുകയും വരുമാനത്തിന് നേരിട്ട് നഷ്ടം സംഭവിക്കുകയും ചെയ്തതായി അസോസിയേഷന്‍ ആരോപിച്ചു.

ഇസ്രായേല്‍ വ്യവസായ മേഖലക്ക് 40 മില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് അവകാശപ്പെട്ടിരുന്നത്. 22 മില്യണ്‍ ഊര്‍ജ മേഖലക്ക് ഉണ്ടായതായും ഹമാസ് പറഞ്ഞു.

Related Articles