Current Date

Search
Close this search box.
Search
Close this search box.

തെക്കന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

അമ്മാന്‍: തെക്കന്‍ സിറിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് സിറിയന്‍ സ്‌റ്റേറ്റ് ടി.വി (സന) റിപ്പോര്‍ട്ട് ചെയ്തു. ഗോലന്‍ കുന്നുകളെ മറികടന്ന് സിറിയയുടെ തന്ത്രപ്രധാനമായ പ്രദേശത്താണ് ആക്രമണം നടത്തിയത്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ദാര പ്രവിശ്യയിലെ താല്‍ അല്‍ ഹാര കുന്നിലാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും കാര്യമായ പരുക്കുകളില്ലെന്നും സന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പിന്തുണയുള്ള സൈന്യത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും പാശ്ചാത്യന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസവും ഇസ്രായേല്‍ സിറിയക്കു നേരെ ആക്രമണം നടത്തിയിരുന്നു.

Related Articles