Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 23 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: കിഴക്കന്‍ സിറിയയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഏഴ് പേര്‍ സിറിയന്‍ സൈനികരും 16 പേര്‍ സഖ്യസേനയിലെ അംഗങ്ങളുമാണ്. ഈ വര്‍ഷം സിറിയയില്‍ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. സിറിയയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയത്. 18ലധികം തവണ വ്യത്യസ്ത ഇടങ്ങളിലാണ് ഇസ്രായേല്‍ ബോംബിങ്ങ് നടത്തിയത്. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ദെയ്ര്‍ ഇസോര്‍ നഗരത്തിലാണ് ബോംബിങ് നടത്തിയത്. ബുധനാഴ്ച യു.കെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയാണ് ഇക്കാര്യമറിയിച്ചത്.

ലെബനാന്റെ ഹിസ്ബുള്ള പോരാളികളും ഫാതിമിത് ബ്രിഗേഡിന്റെ അര്‍ധ സൈനികരും ഇറാന്റെ പിന്തുണയുള്ള അഫ്ഗാന്‍ പോരാളികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ലക്ഷ്യം വെച്ചാണ് ആക്രമണമെന്നും അഭ്യൂഹമുണ്ട്. സിറിയന്‍ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ സനയും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിറിയയില്‍ ഇസ്രായേല്‍ ഇടക്കിടെ വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്.

Related Articles