Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇ-ഇസ്രായേല്‍ യാത്രക്ക് ഇനി വിസ വേണ്ട

തെല്‍അവീവ്: യു.എ.ഇ-ഇസ്രായേല്‍ യാത്രക്ക് ഇനി മുതല്‍ വിസ വേണ്ട. ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും വിസ രഹിത യാത്രയാണ് ഒരുക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യു.എ.ഇയില്‍ നിന്നുള്ള ഔൗദ്യോഗിക പ്രതിനിധി സംഘത്തെ സ്വീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. നാല് കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. സാമ്പത്തിക, സാങ്കേതിക, വ്യോമയാന മേഖലകളിലാണ് കരാര്‍ ഒപ്പുവെച്ചത്.

ചരിത്രത്തില്‍ ആദ്യമായി യു.എ.ഇയില്‍ നിന്നുമുള്ള യാത്ര വിമാനം കഴിഞ്ഞ ദിവസം ഇസ്രായേല്‍ മണ്ണില്‍ ലാന്റ് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് യു.എ.ഇയുടെ ഇത്തിഹാദ് എയര്‍വേസ് തെല്‍അവീവിലെ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തത്.

യു.എ.ഇ- യു.എസ് – ഇസ്രയേല്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ‘അബ്രഹാം ഫണ്ടി’ന് രൂപം നല്‍കിയിട്ടുണ്ട്.. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി കൂടുതല്‍ സഹകരണത്തിനാണ് ഫണ്ടിന് രൂപം നല്‍കിയത്.

 

Related Articles