Current Date

Search
Close this search box.
Search
Close this search box.

ഗസ്സ അതിര്‍ത്തി ഇസ്രായേല്‍ പൂര്‍ണ്ണമായും തുറക്കണം: ഖത്തര്‍

ദോഹ: പ്രതിസന്ധി അവസാനിപ്പിക്കാനായി ഇസ്രായേല്‍ ഗസ്സ അതിര്‍ത്തി പൂര്‍ണമായും തുറന്നുനല്‍കണമെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു. ഉപരോധ ഗസ്സ മുനമ്പിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ ഇസ്രായേല്‍-ഗസ്സ അതിര്‍ത്തി കടമ്പകള്‍ പൂര്‍ണമായും തുറന്നിട്ട് നല്‍കണമെന്നുമാണ് ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദി പറഞ്ഞു.

ഗാസയിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഖത്തറിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

യോഗത്തില്‍ നിന്ന് നല്ല ഫലങ്ങള്‍ ഉണ്ടായിരുന്നു, ഫലസ്തീനികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട മറ്റെല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് ഇത് ഒരു അടിത്തറ ഉണ്ടാക്കുമെന്നും അല്‍ ഇമാദി പറഞ്ഞു. ഗാസയിലെ ഒരു ലക്ഷം ഫലസ്തീന്‍ കുടുംബങ്ങള്‍ക്കുള്ള ഖത്തര്‍ സഹായം ഈ മാസം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles