Current Date

Search
Close this search box.
Search
Close this search box.

ബഹ്‌റൈനും ഒമാനും യു.എ.ഇയെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു: ഇസ്രായേല്‍

തെല്‍അവീവ്: യു.എ.ഇയുമായി ഇസ്രായേല്‍ ഉണ്ടാക്കിയ പാത ബഹ്‌റൈനും ഒമാനും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം മന്ത്രി എലി കോഹന്‍ പറഞ്ഞു. ബഹ്‌റൈനിനും ഒമാനും തീര്‍ച്ചയായും ഒരു അജണ്ട ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇതുകൂടാതെ വരും വര്‍ഷങ്ങളില്‍ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളുമായി സമാധാന കരാര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഇതില്‍ പ്രധാനപ്പെട്ട രാജ്യം സുഡാനാണെന്നും കോഹന്‍ പറഞ്ഞു.

ഈ കരാറിന്റെ പശ്ചാതലത്തില്‍ കൂടുതല്‍ ഗള്‍ഫ് രാഷ്ട്രങ്ങളും ആഫ്രിക്കയിലെ മുസ്‌ലിം രാഷ്ട്രങ്ങളും പുതിയ കരാറുകളുമായി രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സൈനിക റേഡിയോവില്‍ നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

വ്യാഴാഴ്ചയാണ് യു.എസിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും യു.എ.ഇയും തമ്മില്‍ പുതിയ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടത്. കരാറിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി രാഷ്ട്രങ്ങളും സംഘടനകളും രംഗത്തെത്തിയിരുന്നു. യു.എ.ഇക്കെതിരെ ഫലസ്തീന്‍ തെരുവുകളില്‍ ആരംഭിച്ച പ്രതിഷേധ റാലികള്‍ ഇപ്പോഴും തുടരുകയാണ്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും ഗസ്സ മുനമ്പിലും നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്. കരാറിനെ രാജ്യദ്രോഹമെന്നും വിശ്വാസ വഞ്ചനയാണെന്നുമാണ് അവര്‍ വിശേഷിപ്പിച്ചത്.

 

Related Articles