Current Date

Search
Close this search box.
Search
Close this search box.

‘നിങ്ങള്‍ വളരെ വൈകി’; ഇസ്രായേല്‍ കണ്ടെത്തിയ തുരങ്കം തങ്ങള്‍ ഉപേക്ഷിച്ചതെന്ന് ഹമാസ്

ഗസ്സ സിറ്റി: കഴിഞ്ഞ ദിവസം ഹമാസിന്റെ വലിയ തുരങ്കം കണ്ടെത്തിയെന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിരുന്നു. ടണലിനകത്തെ സൗകര്യങ്ങള്‍ കാണിക്കുന്ന വീഡിയോയും ഐ.ഡി.എഫ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ടണലിനകത്ത് ഹമാസ് പോരാളികളെയോ ബന്ദികളെയോ ഒന്നും കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ഈ തുരങ്കം തങ്ങള്‍ ഉപേക്ഷിച്ചതാണെന്നും അതിന്റെ ദൗത്യം കഴിഞ്ഞെന്നും പിന്നാലെ ഹമാസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിലെ ഓപറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡിന് വേണ്ടിയായിരുന്നു ഇത് ഉപയോഗിച്ചിരുന്നതെന്നാണ് റി്‌പ്പോര്‍ട്ട്.

ഇസ്രായേല്‍-ഗസ്സ അതിര്‍ത്തിയായ എറസ് ബോര്‍ഡറിന് 400 മീറ്റര്‍ മാത്രം അകലെയാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. ഇതിന് 4 കിലോമീറ്റര്‍ നീളമുണ്ട്. ടണലിനകത്ത് കൂടെ വാഹനങ്ങള്‍ കടന്നുപോകാനും വെന്റിലേഷനും വൈദ്യുതി, വെളിച്ച സംവിധാനങ്ങളുമെല്ലാമുണ്ട്. ഇതെല്ലാം വിശദമാക്കുന്ന വീഡിയോ ആയിരുന്നു ഐ.ഡി.എഫ് ട്വീറ്റ് ചെയ്തത്. എന്നാല്‍, ഇത് തങ്ങള്‍ ഒക്ടോബര്‍ ഏഴിന്റെ നടപടിക്ക് ഉപയോഗിച്ചതാണെന്നും അത് കഴിഞ്ഞ ഉടന്‍ തന്നെ ആ തുരങ്കം ഉപേക്ഷിച്ചെന്നും നിങ്ങള്‍ എത്താന്‍ വളരെ വൈകിയെന്നുമാണ് ഹമാസ് ഇതിനോട് പ്രതികരിച്ചത്.

ടണലിന്റെ മറുഭാഗം ഇസ്രായേലിന് താഴെയാണെന്നും ഈ ടണല്‍ വഴിയാണ് ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറി മിന്നല്‍ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം 75 ദിവസമാകുമ്പോഴും ഹമാസിന്റെ തുരങ്കങ്ങള്‍ കണ്ടെത്താനോ ബന്ദികളെ കണ്ടെത്താനോ മോചിപ്പിക്കാനോ കഴിയാതെ അലയുകയാണ് സര്‍വസന്നാഹത്തോടെയുള്ള ഇസ്രായേല്‍ സൈന്യം.

Related Articles