Current Date

Search
Close this search box.
Search
Close this search box.

‘ഗ്രീന്‍ പാസ്’ ഇനി മുതല്‍ വേണ്ടതില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

ജറൂസലം: വിവധ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ കാണിക്കേണ്ട കൊറോണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകത ഉടന്‍ നിര്‍ത്തിവെക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്. രോഗബാധ കുറഞ്ഞ സാഹചര്യത്തിലാണിത്. ആദ്യമായി ദേശീയ വാക്‌സിനേഷന് തുടക്കം കുറിച്ച ഇസ്രായേലില്‍ ഇനി മുതല്‍ പുറത്തിറങ്ങുമ്പോള്‍
‘ഗ്രീന്‍ പാസ്’ ആവശ്യമില്ല.

കോവിഡ് -19 കേസുകള്‍ വലിയ തോതില്‍ കുറയുന്നതിനാല്‍ വാക്‌സിന്‍ തെളിവുകള്‍ ഒഴിവാക്കാനുള്ള നല്ല സമയമാണിതെന്ന് ബെനറ്റ് വ്യാഴാഴ്ച പറഞ്ഞു. ‘ഗ്രീന്‍ പാസ്’ ഉപയോഗിക്കുന്നത് ഞങ്ങള്‍ നിര്‍ത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇസ്രായേല്‍. ബാറുകള്‍, റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ജിം സെന്ററുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ വ്യത്യസ്ത സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ‘ഗ്രീന്‍ പാസ്’ രാജ്യത്ത് നിര്‍ബന്ധമായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles