Current Date

Search
Close this search box.
Search
Close this search box.

കോടതിമുറിയില്‍ ഏറ്റുമുട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാര്‍

ജറൂസലം: കോടതിമുറിയില്‍ ഏറ്റുമട്ടി ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിമാരായ എഹൂദ് ഓല്‍മര്‍ട്ടും ബിന്യമിന്‍ നെതന്യാഹുവും. എഹൂദ് ഓല്‍മര്‍ട്ടിനെതിരെ ബിന്യമിന്‍ നെതന്യാഹു നല്‍കിയ മാനനഷ്ടകേസിന്റെ വാദം നടന്നുകൊണ്ടിരിക്കെയാണ് ഇരുവരും കോടതിമുറിയില്‍ ഏറ്റുമട്ടിയിത്. ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയായ എഹൂദ് ഓല്‍മര്‍ട്ടിനെതിരായ കേസുമായി ബന്ധപ്പെട്ട് നെതന്യാഹുവും ഭാര്യയും മകനും തിങ്കളാഴ്ച തെല്‍അവീവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി.

2021ലെ ഇസ്രായേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള പരാമര്‍ശത്തില്‍ ഓല്‍മര്‍ട്ടിനെതിരെ കേസ് നല്‍കുമെന്ന് നെതന്യാഹു ഭീഷണിപ്പെടുത്തിയിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിശ്വാസലംഘനം, കൈകൂലി വാങ്ങല്‍ എന്നിവയുടെ പേരില്‍ വിചാരണ നേരിടുകയും സ്ഥാനമൊഴിയാന്‍ വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബിന്യമിന്‍ നെതന്യാഹുവിനെതിരായി ഓല്‍മാര്‍ട്ട് വിമര്‍ശനം അഴിച്ചുവിടുകയായിരുന്നു.

ശരിപ്പെടുത്താന്‍ കഴിയാത്തത് പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും മാനസിക രോഗമാണ് -ഓല്‍മാര്‍ട്ട് നെതന്യാഹുവിനെ വിമര്‍ശിച്ച് കഴിഞ്ഞ ഏപ്രിലില്‍ ഇസ്രായേല്‍ ന്യൂസ് സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏകദേശം 270000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓല്‍മാര്‍ട്ടിനെതിരെ നെതന്യാഹു കേസ് നല്‍കിയതായി ഹീബ്രു പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. തന്നെയും കുടുംബത്തെയും, തങ്ങളുടെ നല്ല പേരിനെയും അപമാനിക്കാന്‍ ഓല്‍മാര്‍ട്ട് മനഃപൂര്‍വം ശ്രമിക്കുകയാണ് നെതന്യാഹു കുറ്റപ്പെടുത്തി.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles