Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിലക്കാത്ത ബോംബിങ്; യുദ്ധത്തിനായി ഒരു ലക്ഷം സൈനികരെ സ്വരുക്കൂട്ടി ഇസ്രായേല്‍- LIVE UPDATES

ഗസ്സ സിറ്റി: ഇസ്രായേലില്‍ ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തിന് തിരിച്ചടി രൂക്ഷമാക്കി ഇസ്രായേല്‍. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഉപരോധ ഗസ്സ മുനമ്പിന് മേല്‍ വ്യോമാക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേല്‍ സൈന്യം. ഞായറാഴ്ച മുതല്‍ തുടരെതുടരെ റോക്കറ്റുകളാണ് ഇസ്രായേല്‍ ഗസ്സയിലേക്ക് തൊടുത്തുവിട്ടത്. യുദ്ധത്തിനായി ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷം സൈനികരെ തയാറാക്കി നിര്‍ത്തിയതായി ഇസ്രായേല്‍ അറിയിച്ചു.

തെക്കന്‍ ഇസ്രായേലി മൂന്ന് മേഖലകളില്‍ ഹമാസ് പോരാളികളും ഇസ്രായേല്‍ സൈനികരും തമ്മിലുള്ള രൂക്ഷമായ പോരാട്ടം തിങ്കളാഴ്ച പുലര്‍ച്ചെയും തുടരുകയാണ്. ഇസ്രായേലിലെ കര്‍മിയ, അഷ്‌കലോണ്‍,ദെറോത്,കിബുത്‌സ് നഗരങ്ങളിലാണ് ഏറ്റുമുട്ടല്‍ രൂക്ഷം.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 413 ഫലസ്തീനികളും 700-ലധികം ഇസ്രായേലികളുമാണ് കൊല്ലപ്പെട്ടത്. ഹമാസും ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദും 130ലധികം ഇസ്രായേലികളെ ഗസയ്ക്കുള്ളില്‍ തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗം അടിയന്തരമായി ചേര്‍ന്നു. അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ അടച്ചിട്ട റൂമിലിരുന്നാണ് യോഗം ചേര്‍ന്നതെങ്കിലും ഇരു ഭാഗത്തും വര്‍ദ്ധിച്ചുവരുന്ന അക്രമത്തെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യോഗം പരാജയപ്പെട്ടു.

അതേസമയം, ഹമാസിന്റെ കര, കടല്‍, വ്യോമാക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ അറിയിച്ചു. സ്വന്തം ദൗര്‍ബല്യത്തിന് മറയിടാന്‍ ഇസ്രായേല്‍ ഇറാനെ കുറ്റപ്പെടുത്തുകയാണെന്നും ഇറാന്‍ പറഞ്ഞു. അതേസമയം, ഇസ്രായേലിന് പിന്തുണയുമായി ഇസ്രായേലിലേക്ക് ഒന്നിലധികം സൈനിക കപ്പലുകളും ഒരു വിമാനവും അയക്കുമെന്ന് അമേരിക്ക അറിയിച്ചു.

സമീപ ദിവസങ്ങളില്‍ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ അല്‍-അഖ്സ മസ്ജിദിലേക്ക് ഇരച്ചുകയറുന്നത് വര്‍ധിക്കുകയും സമീപ മാസങ്ങളില്‍ വലിയ അളവില്‍ ഫലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹമാസ് ശനിയാഴ്ച പുലര്‍ച്ചെ മിന്നല്‍ ആക്രണം ആരംഭിച്ചത്. ‘ഓപറേഷന്‍ അല്‍അഖ്‌സ ഫ്‌ളഡ്’ എന്നാണ് ഹമാസ് സൈനിക നടപടിക്ക പേരിട്ടത്. ഇതിനി തിരിച്ചടിയായി ‘ഓപറേഷന്‍ അയേണ്‍ സ്വോഡ്’ എന്ന പേരിലാണ് ഇസ്രായേല്‍ ആക്രമണം ആരംഭിച്ചത്.

???? Follow Our Channel 
https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles