Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള കോവിഡ് വാക്‌സിന്‍ ഇസ്രായേല്‍ തടയുന്നു

തെല്‍അവീവ്: ഗസ്സ മുനമ്പിലേക്ക് കോവിഡ് വാക്‌സിന്‍ കയറ്റിയയക്കുന്നത് തടഞ്ഞ് ഇസ്രായേല്‍. ഗസ്സയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫലസ്തീന്‍ അതോറിറ്റി നല്‍കിവരുന്ന വാക്‌സിനാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ ഓഫീസ് തടയാന്‍ ശ്രമിക്കുന്നത്.
ഫലസ്തീന്‍ അതോറിറ്റി ആയിരം ഡോസ് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഈ അപേക്ഷ രാഷ്ട്രീയ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ ഓഫീസായ കൊഗറ്റ് പറഞ്ഞു. ഇസ്രായേലില്‍ നിന്നാണ് ഫലസ്തീനിലേക്ക് കോവിഡ് വാക്‌സിന്‍ എത്തിക്കുന്നത്.

എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വെസ്റ്റ് ബാങ്കില്‍ നിന്നും ഗസ്സയിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത് കൊഗറ്റിന്റെ ഭരണപരിധിയില്‍ ലളിതമായ നടപടിയല്ലെന്നും എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മറിച്ച് ഇത് ഇസ്രായേലും ഹമാസും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകളുമായി ബന്ധപ്പെട്ടിരിക്കുന്ന രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളാണ് ഗസ്സ മുനമ്പില്‍ തിങ്ങിപ്പാര്‍ക്കുന്നത്. 2006 മുതല്‍ പൂര്‍ണമായും ഇസ്രായേലിന്റെ ഉപരോധത്തിനു കീഴില്‍ കഴിയുന്ന പ്രദേശത്തെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലായാണ് വിശേഷിപ്പിക്കുന്നത്.

Related Articles