Current Date

Search
Close this search box.
Search
Close this search box.

2020ല്‍ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയത് 300 ആക്രമണങ്ങള്‍

ഗസ്സ സിറ്റി: ഫലസ്തീനിലെ ഗസ്സ മുനമ്പിനെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു വര്‍ഷം ഇസ്രായേല്‍ സൈന്യം നടത്തിയത് 300 വ്യോമാക്രമണങ്ങളാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യം തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. 2020ല്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കവേയാണ് ഇക്കാര്യമറിയിച്ചത്. 300 വ്യോമാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 38 എണ്ണം ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം തടഞ്ഞതാണെന്നും പറയുന്നു.

ഗസ്സയില്‍ നിന്നും 176 റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിക്ഷേപിച്ചിട്ടുണ്ടെന്നും ഇതില്‍ 90 ശതമാനവും ശൂന്യമായ സ്ഥലങ്ങളിലാണ് പതിച്ചതെന്നും സിവിലിയന്‍ പ്രദേശം ലക്ഷ്യമിട്ട് നടത്തിയ 80 ഷെല്ലുകളും റോക്കറ്റുകളും ഇസ്രായേല്‍ അയേണ്‍ ഡോം സംവിധാനം ഉപയോഗിച്ച് തടഞ്ഞിട്ടിട്ടുണ്ടെന്നും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രായേല്‍ സൈന്യം 675,000 ഫലസ്തീന്‍ പണം അപഹരിച്ചിട്ടുണ്ട്. 541 ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.

 

Related Articles