Current Date

Search
Close this search box.
Search
Close this search box.

ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. ഇസ്രായേല്‍ സൈന്യം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതിന്റെ വ്യക്തമായ സന്ദേശമാണിതെന്ന് ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് പ്രതികരിച്ചു. ഗസ്സയെ എല്ലാ പ്രതിസന്ധികളുടെയും കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും ഹമാസ് പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ഇസ്രായേലിലേക്ക് ഫലസ്തീന്‍ നടത്തിയ റോക്കറ്റാക്രമണത്തിന് മറുപടിയായിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോര്‍വിമാനങ്ങള്‍ ഗസ്സ മുനമ്പിലെ റഫയില്‍ ബോബിങ്ങ് നടത്തിയത്. ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് വരുന്ന എല്ലാ ആക്രമങ്ങളുടെയും ഉത്തരവാദിത്വം ഹമാസിനാണെന്നും ഇസ്രായേല്‍ സൈന്യം ട്വിറ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Related Articles