Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കുള്ള ഖത്തര്‍ സഹായം; അനുമതി നല്‍കി ഇസ്രായേല്‍

തെല്‍അവീവ്: ഉപരോധിക്കപ്പെട്ട ഗസ്സ മുനമ്പിലേക്ക് ഖത്തര്‍ സഹായം കൈമാറുന്നതിന് യു.എന്നുമായും ഖത്തറുമായും കരാറിലെത്തിയതായി ഇസ്രായേല്‍. ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ തകര്‍ന്ന ഫലസ്തീന്‍ പ്രദേശങ്ങളിലേക്കുള്ള ദുരിതാശ്വസം ഇതിലൂടെ ത്വരിതപ്പെടുകയാണ്. ഹമാസ് വിദേശസഹായം കൈപ്പറ്റുന്നുവെന്ന ആരോപണത്താല്‍ മെയ് മാസത്തിലെ യുദ്ധത്തിന് ശേഷം സഹായം വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

ഗസ്സ ഭരിക്കുന്ന ഫലസ്തീന്‍ വിഭാഗമായ ഹമാസ് ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് സഹായമായി നല്‍കപ്പെടുന്നത് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച മെയ് 21ലെ ഉടമ്പടിക്ക് ശേഷം ഈജിപ്ത് മധ്യസ്ഥതയിലുള്ള ചര്‍ച്ചയില്‍ അത് പ്രധാന വിഷയമായി ഉയര്‍ന്നുവന്നിരുന്നു.

ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ നിലനിര്‍ത്തികൊണ്ട് ആവശ്യക്കാര്‍ക്ക് പണം എത്തിക്കുന്നത് ഉറപ്പുവരുത്തുന്ന സംവിധാനം സ്ഥാപിക്കുന്നതിന് ഖത്തറുമായി ബന്ധപ്പെട്ടിരുന്നതായി ഇസ്രായേല്‍ പ്രതരോധ മന്ത്രി ബെന്നി ഗാന്റ്‌സ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

Related Articles