Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയും ഇസ്രായേലും രഹസ്യയോഗം നടത്തിയെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എ.ഇയും ഇസ്രായേലും വൈറ്റ് ഹൗസില്‍ വെച്ച് ഇറാന്‍ വിരുദ്ധ പ്രമേയത്തില്‍ രഹസ്യ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥരെ ഉദ്യധരിച്ച് ആക്‌സിയോസ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേല്‍ യു.എ.ഇയുമായും മറ്റ് അറബ് രാഷ്ട്രങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്തിയതെന്നാണ് യു.എസ്,ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആക്‌സിയോസ് ന്യൂസിനോട് പറഞ്ഞതെന്നുെം വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഡിസംബറിലാണ് യോഗം നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധം വിപുലീകരിക്കുന്നതിനെ സ്വാഗതം ചെയ്യുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ ആക്‌സിയോസിനോട് പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ യു.എസ് തയാറായിട്ടില്ല. അതേസമയം, വാര്‍ത്ത യു.എ.ഇ സ്ഥിരീകരിച്ചിട്ടില്ല.

Related Articles