Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമോഫോബിയ ഇന്ത്യയില്‍ ഏറ്റവും മാരകമായ രൂപത്തില്‍: നോം ചോസ്‌കി

വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇസ്ലാമോഫോബിയ അതിന്റെ ഏറ്റവും മാരകമായ രൂപം കൈക്കൊള്ളുന്നുവെന്ന വിമര്‍ശനവുമായി വിഖ്യാത അമേരിക്കന്‍ ഭാഷാ പണ്ഡിതനായ നോം ചോസ്‌കി ആശങ്കയറിയിച്ചു. രാജ്യത്തെ ഏകദേശം 250 ദശലക്ഷം മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷമായി മാറുകയാണ്. ‘ഇന്ത്യയിലെ മോശമായ വിദ്വേഷ പ്രസംഗവും അക്രമവും’ എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു എസ് എ, ജെനോസൈഡ് വാച്ച്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍, ദളിത് സോളിഡാരിറ്റി ഫോറം, ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്നിവയുള്‍പ്പെടെ 17 സംഘടനകളാണ് യു.എസില്‍ കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ചത്.

മോദി സര്‍ക്കാര്‍ ജനാധിപത്യ സംവിധാനങ്ങളെ അതിവിദഗ്ധമായി മുസ്‌ലിംവിരുദ്ധതക്കാായി പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഉടനീളം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ രീതി ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ ഇത് അതിന്റെ ഏറ്റവും മാരകമായ രൂപം കൈക്കൊള്ളുകയാണ്. മോദി സര്‍ക്കാര്‍ ആസൂത്രിതമായി ഇന്ത്യന്‍ മതേതര ജനാധിപത്യത്തെ തകര്‍ക്കുകയും ഇന്ത്യയെ ഒരു വംശീയ രാജ്യമാക്കി മാറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ ഇന്ന് ഭയത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ ഇരുണ്ടതും അക്രമത്തിന്റെയും ഇടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles