Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ തടയണമെന്ന് മോദിയോട് മുസ്‌ലിം രാഷ്ട്രങ്ങള്‍

റിയാദ്: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ വിഷയത്തില്‍ ഒടുവില്‍ മുസ്ലിം രാഷ്ട്ര നേതാക്കളുടെ പ്രതികരണം. കോവിഡിന്റെ മറവില്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്ലാമോഫോബിയ നിര്‍ത്തലാക്കാന്‍ ഇടപെടണമെന്നാണ് മുസ്ലിം രാഷ്ട്ര നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത്. മുസ്ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) ആണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഇസ്ലാമോഫോബിയ വിഷയത്തില്‍ ഇടപെട്ടത്.

കോവിഡ് 19ന്റെയും സി.എ.എയുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മുസ്ലിംകള്‍്‌ക്കെതിരെയുള്ള അതിക്രമങ്ങളും വിദ്വേശപ്രചാരണങ്ങളും വര്‍ധിച്ചിരുന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മുസ്‌ലിംകളാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇസ്ലാമോഫോബിയുടെ ഭാഗമാണെന്നും ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിംകളെ ചിത്രീകരിക്കുകയാണെന്നും സംഘടന ആരോപിച്ചു.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടത്. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

ഐക്യരാഷ്ട്രസഭ കഴിഞ്ഞാല്‍ ഏറ്റവുമധികം അംഗരാഷ്ട്രങ്ങളുള്ള അന്താരാഷ്ട്ര സംഘടനയാണ് ഐ.ഒ.സി. 53 മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളടക്കം 57 അംഗങ്ങളാണ് ഐ.ഒ.സിക്കുള്ളത്. ഐക്യരാഷ്ട്രസഭയിലും യൂറോപ്യന്‍ യൂണിയനിലും സംഘടനക്ക് സ്ഥിരം പ്രതിനിധികളുണ്ട്.

Related Articles