Current Date

Search
Close this search box.
Search
Close this search box.

‘ഇസ്‌ലാം ഓണ്‍ലൈവ്’ എഴുത്തുകാരുടെ സംഗമം നടത്തി

കോഴിക്കോട്: ആശയത്തെ നേരിടാനാവാതെ എഴുത്തുകാരുടെ വായയും പേനയും തടഞ്ഞുവെക്കാനാവില്ലെന്ന് മലയാളത്തിലെ സമ്പൂര്‍ണ ഇസ്‌ലാമിക് ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ഇസ്‌ലാം ഓണ്‍ലൈവ്’ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് വാഴ്ച്ചയുടെ കെട്ടകാലത്ത് മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമങ്ങളെ എഴുത്തുകാര്‍ ചേര്‍ന്ന് ചെറുത്തുതോല്‍പിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.

കോഴിക്കോട് വിദ്യാര്‍ത്ഥി ഭവനം ഹാളില്‍ നടന്ന പരിപാടിയില്‍ ഇസ്‌ലാം ഓണ്‍ലൈവ് എഡിറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. ‘ഭാഷയുടെ രാഷ്ട്രീയം’ എന്ന സെഷനില്‍ ഫാറൂഖ് കോളേജ് മലയാളം വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി ഹിക്മത്തുള്ള, ‘വാക്കും പൊരുളും’ എന്ന സെഷനില്‍ കൊണ്ടോട്ടി ഗവ. കോളേജ് മലയാളം അസി. പ്രൊഫസര്‍ ഡോ. ജമീല്‍ അഹ്മദ്, ‘മൊഴിയും മൊഴിമാറ്റവും’ എന്ന വിഷയത്തില്‍ പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അഷ്‌റഫ് കീഴുപറമ്പും ക്ലാസുകള്‍ നയിച്ചു. ഇസ്‌ലാം ഓണ്‍ലൈവ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.എ നാസര്‍, വി.കെ അബ്ദു, അബ്ദുസ്സമദ് അണ്ടത്തോട് എന്നിവര്‍ സംസാരിച്ചു. സഫീര്‍ ചെറുവാടി,സഹീര്‍ വാഴക്കാട്, അര്‍ഷദ് കാരക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles