Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിക വിജ്ഞാനകോശം 14ാം വാല്യം പ്രകാശനം

പാലക്കാട്: ലോക നാഗരികതക്ക് മഹത്തായ സംഭാവന ചെയ്ത ഇസ്ലാമിക സംസ്‌കാരത്തേയും നാഗരികതയേയും മലയാള ഭാഷയില്‍ പരിചയപ്പെടുത്താനുള്ള ത്യാഗപൂര്‍ണവും ശ്രമകരവുമായ സംരംഭമാണ് ഇസ്‌ലാമിക വിജ്ഞാനകോശ പരമ്പരയുടെ പ്രസിദ്ധീകരണമെന്ന് ഐ. പി.എച്ച് പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക വിജ്ഞാന കോശം 14ാം വാല്യം പ്രകാശം നിര്‍വഹിച്ച് പാലക്കാട് എം പി ശ്രീകണ്ഠന്‍ പറഞ്ഞു. സാഹിത്യകാരനായ പി സുരേന്ദ്രന്‍ ഏറ്റുവാങ്ങി.

കേരള മുസ്ലിം നവോത്ഥാനത്തില്‍ ഐ പി എച്ച് സാഹിത്യം വഹിച്ച പങ്ക് വിസ്മരിക്കാന്‍ കഴിയാത്തതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. വായന മരിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇസ്‌ലാമിക വിജ്ഞാനകോശത്തെ പോലുള്ള ബൃഹത് പുസ്തക പരമ്പര പ്രസിദ്ധീകരിക്കാനുള്ള ഐ പി എച്ചിന്റെ ധീരതയെ പ്രശംസിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.പി.എച്ച് ഡയറക്ടര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക വിജ്ഞാനം കോശം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡോ എ എ ഹലീം പുസ്തകം പരിചയപ്പെടുത്തി. അഹല്യ ഗ്രൂപ് ഡയറക്ടര്‍ മഹാദേവന്‍ പിള്ള, കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഇസ്ഹാഖ് മൗലവി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹകീം നദ്‌വി, മുസ്‌ലിം ലീഗ് ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി ടി എം അബ്ബാസ് മാസ്റ്റര്‍,പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ എം സുലൈമാന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡന്റ് ബഷീര്‍ ഹസന്‍ നദ്‌വി സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കെ എ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.

 

Related Articles