Current Date

Search
Close this search box.
Search
Close this search box.

റോക്കറ്റ് ആക്രമണത്തില്‍ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ച് ഇറാഖികള്‍

ബാഗ്ദാദ്: തലസ്ഥാനമായ ബഗ്ദാദില്‍ നിലയുറപ്പിച്ച യു.എസ് സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ഇറാഖ് റോക്കറ്റ് ആക്രണത്തില്‍ അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളുമുള്‍പ്പെടെ ഏഴ് ഇറാഖികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഭരണകൂടത്തെ ശക്തമായി വിമര്‍ശിച്ച് ഇറാഖികള്‍ രംഗത്ത്. അനിയന്ത്രിതമായി റോക്കറ്റ് കുട്ടികളുടെയും സ്ത്രീകളുടെയും മേല്‍ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച സംസ്‌കാര ചടങ്ങിനെത്തിയ ഇറാഖികള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയില്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചു.

തിങ്കളാഴ്ച കുട്ടികള്‍ അവരുടെ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് റോക്കറ്റ് ആക്രണമുണ്ടായതെന്ന് ബഗ്ദാദ് വിമാനത്താവളത്തില്‍ നിന്ന് വളരെ കുറഞ്ഞ ദൂരമുള്ള അല്‍ ബൊശഅ്ബാന്‍ ഗ്രാമത്തില്‍ നിന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഞങ്ങളെ സംരക്ഷിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നില്ലെങ്കില്‍, പിന്നെങ്ങനെയാണ് ഇറാഖിന്റെ മൊത്തം സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് കഴിയുകയെന്ന് സംസ്‌കാരത്തില്‍ പങ്കെടുത്ത ഒരാള്‍ ചോദിച്ചു- അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles