Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതി,തൊഴിലില്ലായ്മ,പൊതുസേവനങ്ങളുടെ ശോചനീയാവസ്ഥ എന്നിവക്കെതിരെയാണ് ഭരണകൂടത്തിനെതിരെ ഇറാഖില്‍ പ്രതിഷേധം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം രാത്രി മാത്രം രണ്ട് പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ട്. കഴിഞ്ഞ മേയില്‍ അധികാരമേറ്റ പുതിയ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തിലെ ആദ്യത്തെ മരണമാണിതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ പ്രകടനക്കാര്‍ക്ക് നേരെ പൊലിസ് വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമാണ് തഹ്‌രീര്‍ സ്‌ക്വയര്‍.

Related Articles