Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ ശക്തമായ മണല്‍ക്കാറ്റ്; ആയിരങ്ങള്‍ ആശുപത്രിയില്‍

ബാഗ്ദാദ്: ഇറാഖില്‍ മണല്‍ക്കാറ്റ് രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്ത് ഏഴാം തവണയാണ് മണല്‍ക്കാറ്റ് ഉണ്ടാകുന്നത്. മണല്‍ക്കാറ്റ് മൂലം ശ്വാസകോശ സംബന്ധമായ തടസ്സം നേരിട്ട ആയിരങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലസ്ഥാനമായ ബാഗ്ദാദും അന്‍ബാറിന്റെ പടിഞ്ഞാറന്‍ പ്രദേശവും ഉള്‍പ്പെടെ ഇറാഖിലെ 18 പ്രവിശ്യകളില്‍ ആറെണ്ണത്തിലും ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ ആകാശം പൊടിപടലങ്ങളാല്‍ മൂടപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

തലസ്ഥാനത്തിന് വടക്കുള്ള അന്‍ബാര്‍, കിര്‍കുക്ക് പ്രവിശ്യകളിലെ ആളുകളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. അന്‍ബര്‍ പ്രവിശ്യയിലെ ആശുപത്രികളില്‍ ശ്വസനത്തിന് ബുദ്ധിമുട്ടുള്ള 700-ലധികം രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

സെന്‍ട്രല്‍ പ്രവിശ്യയായ സലാഹദ്ദീനില്‍ 300 ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മധ്യ പ്രവിശ്യയായ ദിവാനിയയിലും ബാഗ്ദാദിന് തെക്ക് നജാഫ് പ്രവിശ്യയിലും ഓരോന്നിലും 100 കേസുകള്‍ രേഖപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Related Articles