Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് ജനസംഖ്യ 3.8 കോടി കടന്നു; 45 ശതമാനവും 15 വയസ്സിന് താഴെയുള്ളവര്‍

ബഗ്ദാദ്: രാജ്യത്തെ ജനസംഖ്യ 3.8 കോടി (38 മില്യണ്‍) കടന്നതായി ഇറാഖ് ആസൂത്രണ മന്ത്രാലയം അറിയിച്ചു. ജനസംഖ്യയുടെ 45 ശതമാനവും 15 വയസ്സിന് താഴെയുള്ളവരാണ്. ജനസംഖ്യയുടെ 51 ശതമാനം പുരുഷന്മാരാണ്. രണ്ടു കോടിക്കടുത്ത് വരും ഇത്. 49 ശതമാനമാണ് സ്ത്രീകള്‍. 18,862929 വരുമിത്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യ ബഗ്ദാദ് ആണ്. നിനേവ പ്രവിശ്യയാണ് ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Articles