Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാഖില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനിടെ പൊലിസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബഹുജന പ്രക്ഷോഭം നാലാമത്തെ ആഴ്ചയും തുടരുമ്പോഴാണ് തലസ്ഥാന നഗരമായ ബാഗ്ദാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

ഉയര്‍ന്ന തോതില്‍ പടര്‍ന്നു പിടിച്ച സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് ജനങ്ങള്‍ ഒന്നടങ്കം ശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ ദിവസം സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ച് സമരത്തില്‍ ചേര്‍ന്നിരുന്നു. സമരം അക്രമാസക്തമായതോടെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ നാലാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തില്‍ ആയിരക്കണക്കിന് പേരാണ് തെരുവില്‍ അണിനിരക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതല്‍ ബാഗ്ദാദില്‍ സുരക്ഷസേനയെ വിന്യസിച്ചിരുന്നു.

തൊഴിലില്ലായ്മ,അഴിമതി,പൊതുസേവനങ്ങളുടെ അപര്യാപ്തത,രാഷ്ട്രീയ നേതാക്കളുടെ വഞ്ചന,കലഹം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ഇറാഖില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇറാഖില്‍ ഐസിസിനെ പരാജയപ്പെടുത്തിയതായി പ്രഖ്യാപിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനായിട്ടില്ല.

Related Articles