Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍: ആദ്യ പ്രസിഡന്റ് അബുല്‍ഹസന്‍ ബനീസ്വദര്‍ അന്തരിച്ചു

തെഹ്‌റാന്‍: ഇറാന്റെ ആദ്യ പ്രസിഡന്റ് അബുല്‍ഹസന്‍ ബനീസ്വദര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. 1979ലെ വിപ്ലവത്തെ തുടര്‍ന്നാണ് അബുല്‍ഹസന്‍ പ്രസിഡന്റാകുന്നത്. രാജ്യം വിട്ട് പതിറ്റാണ്ടുകളായി പാരിസിലായിരുന്നു താമസം.

അസുഖത്തോടുള്ള നീണ്ട പോരാട്ടത്തിന് ശേഷം 88കാരനായ അബുല്‍ഹസന്‍ പാരിസ് തലസ്ഥാനത്തെ സാല്‍പെട്രിയര്‍ ആശുപത്രിയില്‍ അന്തരിച്ചു -അദ്ദേഹത്തിന്റെ വെബ്‌സൈറ്റിലെ പ്രസ്താവനയും ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളും വ്യക്തമാക്കി.

പടിഞ്ഞാറന്‍ ഇറാനിലെ ഹംദാന്‍ പ്രവിശ്യയില്‍ 1933ലാണ് അബുല്‍ഹസന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പ്രമുഖ മതനേതാവും, റൂഹുല്ല ഖുമൈനിയുടെ സുഹൃത്തുമായിരുന്നു. ഇറാനിലെ അവസാനത്തെ ഷാ ആയ മുഹമ്മദ് റിസ പഹ്‌ലവിക്കെതിരെ ഇസ്‌ലാമിക വിപ്ലവത്തിന് നേതൃത്വം നല്‍കിയത് റൂഹുല്ല ഖുമൈനിയായിരുന്നു. യൂറോപില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഷായുടെ രാജവംശത്തിനെതിരായ പ്രചാരകനായിരുന്നു.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles