Current Date

Search
Close this search box.
Search
Close this search box.

ഫിഫയുടെ സമ്മര്‍ദ്ദം: ഇറാനില്‍ ഫുട്‌ബോള്‍ കാണാന്‍ വനിതകളും

തെഹ്‌റാന്‍: അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമായതോടെ ഇറാനില്‍ വനിതകള്‍ക്ക് ഫുട്‌ബോള്‍ കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതി. തെഹ്‌റാനില്‍ നടക്കുന്ന ലീഗ് ഫുട്‌ബോളിന് കാണികളായി പരിമിതമായ സീറ്റുകളിലേക്കാണ് വനിതകളെ പ്രവേശിപ്പിക്കുന്നത്. ഫിഫയടക്കമുള്ള അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനകള്‍ ഇറാനുമേല്‍ ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെ തന്നെ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

നൂറുകണക്കിന് സ്ത്രീകളാണ് വ്യാഴാഴ്ച ഇറാന്റെ തലസ്ഥാനത്തെ ആസാദി സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ എത്തിയതെന്ന് വീഡിയോകളും ചിത്രങ്ങളും കാണിക്കുന്നു. അവരുടെ ഇഷ്ട ടീമുകളുടെ നിറങ്ങളില്‍ അലങ്കരിക്കുകയും പതാകകളും തോരണങ്ങളുമായാണ് അര്‍ സ്്‌റ്റേഡിയത്തിലെത്തിയത്.

വനിതകള്‍ക്ക് പ്രവേശിക്കാനായി പ്രത്യേക ഗേറ്റും സ്റ്റേഡിയത്തില്‍ പ്രത്യേക ഇരിപ്പിടവും ഒരുക്കിയിരുന്നു. ഗൗണ്‍ ധരിച്ച വനിതാ സൂപ്പര്‍വൈസര്‍മാര്‍ ആരാധകരെ നയിക്കാന്‍ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചു, സ്റ്റേഡിയത്തില്‍ പ്രവേശിക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു.

‘നിങ്ങള്‍ ആസാദി സ്റ്റേഡിയത്തില്‍ ഉണ്ടെന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,” എസ്റ്റെഗ്‌ലാല്‍ എഫ്.സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ട്വീറ്റില്‍ പറഞ്ഞു. ടെഹ്റാനിലെയും ഇറാനിലെയും ഏറ്റവും വലുതും ജനപ്രിയവുമായ ടീമുകളിലൊന്നായ എസ്റ്റെഗ്‌ലാല്‍ എഫ്.സിയും സനത് മെസ് കെര്‍മാന്‍ എഫ്‌സിയും തമ്മിലുള്ള മത്സരം കാണാന്‍ എത്ര സ്ത്രീകളെ അനുവദിച്ചുവെന്നത് വ്യക്തമല്ല.

കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഇറാനിലെ ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളില്‍ അവയുടെ മൊത്തം ശേഷിയുടെ പരമാവധി 30 ശതമാനം വരെയാണ് അനുവദിക്കുന്നത്. ഇറാനിലെ മുന്‍നിര സ്‌റ്റേഡിയമായ ആസാദി സ്റ്റേഡിയത്തില്‍ 80,000-ത്തിലധികം കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

അന്താരാഷ്ട്ര ഫുട്ബോളിന്റെ ഭരണ സമിതിയായ ഫിഫയും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനും (എ.എഫ്.സി) ഈ മാസം ആദ്യം ഒരു സംയുക്ത കത്തില്‍ വനിതകളെ ലീഗ് മത്സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് അനുവദിക്കണമെന്ന് ഇറാനിയന്‍ അധികാരികളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ചത്തെ മത്സരം കാണാന്‍ വനിതകള്‍ക്ക് അവസരമൊരുക്കിയത്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ …
????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles