Current Date

Search
Close this search box.
Search
Close this search box.

ഫഖ്‌രിസാദയെ കൊലപ്പെടുത്തിയത് നിര്‍മിത ബുദ്ധി ഉപയോഗിച്ചെന്ന് ഇറാന്‍

തെഹ്‌റാന്‍: ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത് നിര്‍മിത ബുദ്ധി (artificial intelligence) ഉപയോഗപ്പെടുത്തിയുള്ള മെഷീന്‍ ഗണ്‍ ഉപയോഗിച്ചാണെന്ന ആരോപണവുമായി ഇറാന്‍.

വെടിവെക്കുന്നതിന് മുന്‍പ് സാറ്റലൈറ്റ് നിയന്ത്രണത്തിലുള്ള തോക്ക് ഉപയോഗിച്ച് ഫക്രിസാദെയുടെ മുഖം ലക്ഷ്യമാക്കുകയും തുടര്‍ന്ന് 13 റൗണ്ട വെടിവെപ്പ് നടത്തുകയായിരുന്നുമെന്നുമാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡര്‍ അലി ഫദാവി പ്രാദേശിക മാധ്യമത്തോട് പറഞ്ഞത്.

‘നിസാന്‍ പിക്അപിന് മുകളില്‍ ഘടിപ്പിച്ച നിലയിലായിരുന്നു മെഷീന്‍ ഗണ്‍. ഫക്രിസാദെയുടെ മുഖം മാത്രമാണ് അതില്‍ ഫോക്കസ് ചെയ്തത്. 25 സെന്റിമീറ്റര്‍ അകലെ നിന്നാണ് വെടിവെച്ചത്. ഈ തോക്ക് സാറ്റലൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മുഖേന നിയന്ത്രിക്കുകയായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്യാധുനിക ക്യാമറയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായവും ഇതിന് പിന്നില്‍ ഉണ്ടായിരുവെന്നും ഫദാവി പറഞ്ഞു. ഫക്രിസാദെയുടെ അംഗരക്ഷകന്‍ നാല് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ തലയില്‍ നിന്നും കണ്ടെടുത്തത്. സംഭവസ്ഥലത്ത് ഒരു തീവ്രവാദി പോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 27നാണ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഫക്രിസാദെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഹൈവേയിലൂടെ വീട്ടിലേക്ക് കാറോടിച്ചു പോകുകയായിരുന്ന അദ്ദേഹത്തിനു നേരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇസ്രായേലാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇറാന്‍ ആരോപിച്ചിരുന്നു.

Related Articles